താരപുത്രന്‍ ആര്യന്‍ ഖാനൊപ്പം പിടിയിലായ മുൻമുൻ ധമേച്ച (Munmun Dhamecha) ആരാണ്? ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

Tue, 05 Oct 2021-5:47 pm,

മുൻമുൻ ധമേച്ച ഒരു മോഡല്‍ ആണ് എന്നാണ്   39 കാരിയായ  ഇവരും താരപുത്രനൊപ്പം  NCB യുടെ പിടിയിലായിരുന്നു. ഏറ്റവും ഒടുവില്‍ ല

മധ്യപ്രദേശിലെ സാഗർ ജില്ലക്കാരിയാണ് മുൻമുൻ ധമേച്ച.  അവര്‍ ഒരു  ബിസിനസ് കുടുംബത്തിൽ നിന്നാണ് വരുന്നത്. നിലവിൽ അവരുടെ കുടുംബത്തിൽ നിന്ന് ആരും മധ്യപ്രദേശിലെ വീട്ടിൽ താമസിക്കുന്നില്ല.മുന്‍മുന്‍  ഒരു മോഡലാണ്. അവരുടെ മോഡലിംഗിന്‍റെ  ചിത്രങ്ങള്‍ അവര്‍   സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു.

മുൻമുൻ ധമേച്ചയുടെ അമ്മ കഴിഞ്ഞ വർഷം മരിച്ചു. മുൻമുന്‍റെ  പിതാവ് വർഷങ്ങൾക്ക് മുന്‍പ് മരിച്ചിരുന്നു.   അവര്‍ക്ക് ഡൽഹിയിൽ ജോലി ചെയ്യുന്ന ഒരു സഹോദരൻ  ഉണ്ട്. പ്രിന്‍സ് ധമേച്ച  എന്നാണ് സഹോദരന്‍റെ പേര്. 

മുൻമുൻ ധമേച്ച സാഗറിലാണ്  സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.  സാഗറില്‍ ഇവര്‍  ഏറെ പ്രശസ്തയായിരുന്നില്ല. പിന്നീട്, ആറുവർഷം മുന്‍പ്  സഹോദരനോടൊപ്പം ഡൽഹിയിലേക്ക്  താമസം മാറുന്നതിന് മുന്‍പ് അവര്‍ കുറേക്കാലം ഭോപ്പാലിൽ താമസിച്ചിരുന്നു. 

മുൻമുൻ ധമേച്ച ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്. കൂടാതെ  ഇവര്‍ക്ക്  10.3k ഫോളോവേഴ്സും ഉണ്ട്. അവളുടെ അവസാന പോസ്റ്റ് സെപ്റ്റംബർ 22 നായിരുന്നു.  നിരവധി  ഗ്ലാമറസ് ചിത്രങ്ങൾ മുന്‍മുന്‍ പങ്കുവച്ചിട്ടുണ്ട്.  

ഇൻസ്റ്റാഗ്രാമിൽ ഒരു പ്രമുഖ താരവും  അവരെ പിന്തുടരുന്നില്ലെങ്കിലും,  ഫോട്ടോ ഷെയറിംഗ്  പ്ലാറ്റ്ഫോമിൽ അക്ഷയ് കുമാർ, വിക്കി കൗശൽ തുടങ്ങി നിരവധി പേരെ അവര്‍ പിന്തുടരുന്നു.

 

നിരവധി ബോളിവുഡ് സെലിബ്രിറ്റികൾക്കൊപ്പമുള്ള  മുന്‍മുന്‍ ധമേച്ചയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍  ഉണ്ട്.  വരുൺ ധവൻ, അർജുൻ രാംപാൽ, വി ജെ നിഖിൽ, ഗുരു രന്ധാവ, സ്യൂയാഷ് റായ് തുടങ്ങിയ ടിവി, സിനിമാ താരങ്ങൾക്കൊപ്പമുള്ള മുൻമുൻ ധമേച്ചയുടെ ചിത്രങ്ങളുണ്ട്. എന്നാല്‍, ആര്യനും മുന്‍മുന്‍ ധമേച്ചയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇരുവരും വ്യക്തിപരമായി അറിയില്ല എന്നുമാണ് സൂചന. മുന്‍മുന്‍  ആര്യനേക്കാൾ 15 വയസ്  കൂടുതലുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link