Last Solar Eclipse of 2021: ഈ വര്‍ഷത്ത അവസാനത്തെ സൂര്യഗ്രഹണം ഡിസംബർ 4-ന്, എപ്പോൾ, എവിടെ കാണാം
ഡിസംബർ 4 നാണ് ഈ വർഷത്തെ അവസാന സൂര്യഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കുക. ഈ സൂര്യഗ്രഹണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദൃശ്യമാകും. ഇത് പൂർണ്ണ സൂര്യഗ്രഹണമായിരിക്കും, ഗ്രഹണം രാവിലെ 10.59 ന് ആരംഭിച്ച് വൈകുന്നേരം 3:07 നാണ് അവസാനിക്കുക.
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഗ്രഹണ സമയത്ത്, ചില പ്രദേശങ്ങളിൽ സൂര്യന്‍റെ പ്രകാശം ഭാഗികമായോ പൂർണ്ണമായോ തടയപ്പെടും. സമ്പൂർണ സൂര്യഗ്രഹണമാകുമ്പോൾ സൂര്യൻ മുഴുവനായും ചന്ദ്രന്‍റെ നിഴലിൽ മറഞ്ഞു പോകും.
ഈ വര്‍ഷത്ത അവസാന സൂര്യ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമല്ല. ഈ ഗ്രഹണം അന്റാർട്ടിക്ക, ദക്ഷിണാഫ്രിക്ക, അറ്റ്ലാന്റിക്കിന്‍റെ തെക്കൻ പ്രദേശങ്ങൾ, ഓസ്ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഈ സൂര്യഗ്രഹണം ദൃശ്യമാകും.
ഈ പ്രത്യേക ഗ്രഹണം ഇന്ത്യയിൽ നിന്ന് ദൃശ്യമാകില്ലെങ്കിലും, അന്റാർട്ടിക്കയിലെ യൂണിയൻ ഗ്ലേസിയറിൽ നിന്ന് ഇതിന്‍റെ തത്സമയ സംപ്രേക്ഷണത്തിന് നാസ ക്രമീകരണം നടത്തിയിട്ടുണ്ട്. അവർ ഗ്രഹണം YouTube-ലും nasa.gov/live-ലും LIVE സ്ട്രീം ചെയ്യും. ഗ്രഹണം ദൃശ്യമാകുന്ന പ്രദേശങ്ങളിൽ, ആളുകൾ solar viewing or wear eclipse glasses ധരിക്കണമെന്നും സൂര്യനെ നേരിട്ട് നോക്കരുതെന്നും നാസ മുന്നറിയിപ്പ് നൽകി.
2021-ലെ അവസാനത്തെ ചന്ദ്രഗ്രഹണം നവംബർ 19-ന് നടന്നിരുന്നു. ഇന്ത്യയിലെ വാന നക്ഷത്ര നിരീക്ഷകർക്ക് സന്തോഷകരമായ വാര്‍ത്തയായിരുന്നു അത്. ചന്ദ്രഗ്രഹണം നടന്നത് വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ്. വടക്കുകിഴക്കൻ ഇന്ത്യയിൽ മാത്രമാണ് ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണമായിരുന്നു ഇത്. ഈ ഭാഗിക ചന്ദ്രഗ്രഹണം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നായി വിശേഷിപ്പിക്കപ്പെട്ടു.