Winter Superfoods: ശൈത്യകാലം കടുത്തു; ശരീരത്തിൽ ചൂട് നിലനിർത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
നെയ്യ് ആരോഗ്യത്തിന് വളരെ മികച്ചതാണ്. നെയ്യ് പ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുന്നു.
എള്ള് വിത്തുകളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി ദഹനം മികച്ചതാക്കുന്നു, മലബന്ധം ഇല്ലാതാക്കുന്നു.
ഇഞ്ചി ദഹനത്തിന് മികച്ചതാണ്. ഇഞ്ചി ശരീരത്തിൽ ചൂട് നിലനിർത്താനും സഹായിക്കും.
ഇരട്ടിമധുരം ആൻറി ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറൽ, ആൻറി മൈക്രോബയൽ ഗുണങ്ങളുള്ളതാണ്. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും അണുബാധകളിൽ നിന്ന് തടയുന്നതിനും മികച്ചതാണ്.
ശീതകാലം മൂലമുണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കുമുള്ള പ്രതിവിധിയാണ് തുളസി. ജലദോഷവും പനിയും സുഖപ്പെടുത്തുന്നത് മുതൽ ഉത്കണ്ഠ കുറയ്ക്കുന്നത് വരെ നിരവധി ഗുണങ്ങളുള്ള ഔഷധ സസ്യമാണിത്.
അണുബാധയ്‌ക്കെതിരെ പോരാടാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും മികച്ചതാണ് റാഗി.