നാൽപ്പത് പിന്നിട്ട സ്ത്രീകൾ ശ്രദ്ധിക്കണം ഈ ആരോഗ്യ കാര്യങ്ങൾ
പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പോഷകസമൃദമായ പ്രഭാതഭക്ഷണം പ്രധാനമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
നാൽപ്പതുകൾക്ക് ശേഷം സ്ത്രീകളുടെ എല്ലുകളുടെ സാന്ദ്രത കുറയും. ഈ സാഹചര്യത്തിൽ കാത്സ്യം, വൈറ്റമിൻ ഡി എന്നിവ ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളായോ ശരീരത്തിന് ലഭ്യമാക്കണം.
തിരക്കുകൾ ഉണ്ടെങ്കിലും ദിവസവും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം.
ഹൈപ്പർ ടെൻഷൻ, ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം, സ്തനാർബുദ സാധ്യതകൾ പരിശോധിക്കണം
ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാഴ്ചശക്തി കുറയുന്നത് ഒരു പരിധിവരെ തടയും