Women’s Health: സ്ത്രീകൾ ദിവസവും ഭക്ഷണത്തിൽ ഈ വിറ്റാമിനുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം; അഞ്ച് അവശ്യ പോഷകങ്ങൾ ഇവയാണ്

Wed, 19 Apr 2023-6:37 am,

വൈറ്റമിൻ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന കാത്സ്യം അപര്യാപ്തത ഓസ്റ്റിയോപൊറോസിസ് സാധ്യത വർധിപ്പിക്കും. ചെറിയ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് വൈറ്റമിൻ ഡി ലഭിക്കാൻ സഹായിക്കും.

രക്തം, നാഡീകോശങ്ങൾ, ഡിഎൻഎ എന്നിവയുടെ ആരോഗ്യം വിറ്റാമിൻ ബി 12നെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ, ഇത് സ്ത്രീകളെ വിളർച്ചയിൽ നിന്ന് സംരക്ഷിക്കുന്നു.

ആർത്തവ സമയത്ത് സ്ത്രീകൾക്ക് ധാരാളം രക്തം നഷ്ടപ്പെടും. എന്നാൽ, ശരീരത്തിന് ഓക്സിജൻ കൈമാറാൻ ഇരുമ്പ് ആവശ്യമായി വരും. ഇതിന്റെ ഫലമായി ഇരുമ്പിന്റെ അഭാവം ഉണ്ടാകാം.

സ്ത്രീകളുടെ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. ഹൃദയം, പേശികൾ, ഞരമ്പുകൾ എന്നിവയുടെ പ്രവർത്തനം മികച്ചതായി നിലനിർത്തുന്നതിന് കാത്സ്യം പ്രധാനമാണ്.

ബയോട്ടിൻ എന്ന പോഷകം മുടി വളരുന്നതിനും തിളക്കമുള്ള മുടി ഉണ്ടാകുന്നതിനും സഹായിക്കുന്നു. കൂടാതെ, കരൾ, നാഡീവ്യൂഹം, കണ്ണുകൾ, ചർമ്മം, നഖങ്ങൾ എന്നിവയുടെ ആരോ​ഗ്യം മികച്ചതായി സംരക്ഷിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link