World Diabetes Day 2024: ലോക പ്രമേഹ ദിനം 2024: പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഈ വ്യായാമങ്ങൾ ശീലമാക്കൂ

Thu, 14 Nov 2024-3:49 pm,

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രമേഹത്തെ ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാനാകും. പ്രമേഹ രോ​ഗികൾ ചെയ്യേണ്ട ചില വ്യായാമങ്ങൾ പരിചയപ്പെടാം.

 

യോ​ഗ - ടൈപ്പ് 2 പ്രമേഹം, രക്തസമ്മർദ്ദം, ശരീരഭാരം നിയന്ത്രിക്കൽ തുടങ്ങിയവയ്ക്ക് യോ​ഗ സഹായകമാണ്. 

സ്പോർട്സ് - ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. 

 

നീന്തൽ - ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന വ്യായാമമാണ് നീന്തൽ.

 

സൈക്ലിം​ഗ് - രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് സൈക്ലിം​ഗ്. ശരീരത്തിന് വലിയ ആയാസമില്ലാത്ത വ്യായാമമാണിത്.

 

നടത്തം - ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർ​ഗമാണ് നടത്തം. ആഴ്ചയിൽ 5 ദിവസം ബ്രിസ്റ്റ് വാക്കിം​ഗ് നടത്തുന്നത് ഏറെ ​ഗുണം ചെയ്യും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link