World Heart Day 2022: ആരോഗ്യമുള്ള ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരാം
നിങ്ങളുടെ ദിവസം ആരംഭിക്കാൻ ഏറ്റവും മികച്ച പ്രഭാതഭക്ഷണമാണ് ഓട്സ്. നാരുകളാൽ സമ്പുഷ്ടമായ ഓട്‌സ് കഴിക്കുന്നത് നിങ്ങളുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഓട്സ് കഴിക്കുന്നത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ (ചീത്ത കൊളസ്ട്രോൾ) കുറയ്ക്കാൻ സഹായിക്കും.
അവോക്കാഡോ നാരുകളാൽ സമ്പന്നമായ പഴമാണ്. അവോക്കാഡോയിൽ ഇരുപതോളം വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ സസ്യ സംയുക്തങ്ങളും ഉൾപ്പെടുന്നു. അവോക്കാഡോ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
നിങ്ങൾ ശരിയായ അളവിൽ ഇലക്കറികൾ കഴിക്കുകയാണെങ്കിൽ ഹൃദ്രോഗ സാധ്യത 16 ശതമാനം കുറയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഉൾപ്പെടുന്നു. മാത്രമല്ല, പച്ചക്കറികളിൽ ധാരാളം നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുന്നു, ഇത് ഓക്സിജൻ സമ്പുഷ്ടമായ രക്തത്തിന്റെ ഒഴുക്ക് വർധിപ്പിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ് ഫ്ലേവനോയ്ഡുകൾ പോലെയുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഡാർക്ക് ചോക്ലേറ്റ് മിതമായി കഴിക്കുന്നത് കൊറോണറി ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായിരിക്കാൻ സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി എന്നിവ കഴിക്കുന്നത് നല്ലതാണ്. ആന്തോസയാനിൻ പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ബെറിപ്പഴങ്ങൾ.