World Hypertension Day: ഈ അഞ്ച് പഴങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കാം; രക്തസമ്മർദ്ദം നിയന്ത്രിക്കാം
വാഴപ്പഴത്തിൽ സോഡിയം വളരെ കുറവാണ്. പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് ബിപി കുറയ്ക്കാനും ഹൈപ്പർടെൻഷൻ നിയന്ത്രിക്കാനും സഹായിക്കുന്നു.
ഓറഞ്ചിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന നാരുകളും വിറ്റാമിൻ സിയും ഓറഞ്ചിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പഴ വർഗമാണ് മാതളനാരങ്ങ. മാതളനാരങ്ങ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
പഴങ്ങളുടെ രാജാവായ മാമ്പഴം നാരുകൾ, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമാണ്.
ഇലക്‌ട്രോലൈറ്റ് ബാലൻസ് നിലനിർത്തി രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നാളികേരത്തിന്റെ വെള്ളം സഹായിക്കുന്നു. ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ ദിവസവും ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്.