World Poetry Day: മലയാളത്തിൽ വായിച്ചിരിക്കേണ്ട 5 കവിതകൾ
ചങ്ങമ്പുഴ കൃഷ്‍ണപിള്ളയുടെ മനസ്വിനി: "മഞ്ഞത്തെച്ചി പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലേ, നിന്നൂലളിതേ, നീയെന്മുന്നില്‍ നിര്‍വൃതി തന്‍ പൊന്‍കതിര്‍പോലെ!"
കുമാരനാശാന്റെ വീണപൂവ്: ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?
ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട്: കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ന്നോട്ടു ചിലമ്പിന്‍ കലമ്പലുകള്‍ അയ്യയ്യാ, വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം.
വൈലോപ്പിള്ളി ശ്രീധര മേനോന്റെ വിഷുക്കണി: നീളമേറുന്നു ചൂടും നിതരാം ദിനങ്ങള്‍ക്ക് ചൂളയില്‍ നിന്നെന്നപോലടിക്കും പൊടിക്കാറ്റില്‍ നീരി വേര്‍ത്തിമതാണു കാണുകയാവാം ഭദ്രേ നീ പകല്‍ക്കിനാവ് പൂഞ്ചോലകള്‍ വനങ്ങളും
എൻഎൻ കക്കാടിൻറെ സഫലമീയാത്ര : ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം വ്രണിതമാം കണ് ഠത്തില്‍ ഇന്നു നോവിത്തിരി കുറവുണ്ട്