കണ്ണുപോലെ കാക്കാം തണ്ണീര്‍ത്തടങ്ങളെ

Fri, 02 Feb 2018-5:50 pm,

ഫെബ്രുവരി രണ്ട്, ഇന്ന് ലോക തണ്ണീര്‍ത്തട ദിനം. തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാന്‍ ലോകമെമ്പാടും ആചരിക്കുന്നു. ചിത്രം: മനോജ് കരിങ്ങാമഠത്തില്‍

വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമായതും തനതായ പാരിസ്ഥിതിക സവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം. ചിത്രം: മനോജ് കരിങ്ങാമഠത്തില്‍

 

ചെറുതും വലുതുമായ തടാകങ്ങൾ, നദികൾ, അഴിമുഖങ്ങൾ,  ഡെൽറ്റകൾ, കണ്ടൽ പ്രദേശങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്ന്ന നിരപ്പിലുള്ള നെൽവയലുകളെല്ലാം തണ്ണീര്‍ത്തടങ്ങളി‍ല്‍പ്പെടും. വേമ്പനാട്ട് കായലിന്‍റെ ചിത്രം (കടപ്പാട്: വിക്കിമീഡിയ കോമണ്‍സ്)

മലിനജലത്തെ ശുദ്ധീകരിച്ച്, ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാൽ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകളെന്നാണ് വിളിക്കുന്നത്. ചിത്രത്തിലുള്ളത് പവിഴക്കാലി; മുകുന്ദന്‍ കിഴക്കേമഠം പകര്‍ത്തിയ ചിത്രം

ജൈവ വൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ് തണ്ണീര്‍ത്തടങ്ങള്‍. തൃശൂര്‍ കോള്‍പ്പാടത്ത് നിന്ന് മനോജ് കരിങ്ങാമഠത്തില്‍ പകര്‍ത്തിയ ചിത്രം

നിരവധി പക്ഷികളുടെ സങ്കേതം കൂടിയാണ് തണ്ണീര്‍ത്തടങ്ങള്‍. ദേശാടനക്കിളികളും ഇവിടെ എത്തുന്നു. ചിത്രം: മനോജ് കരിങ്ങാമഠത്തില്‍

മഞ്ഞവാലുകുലുക്കി പക്ഷി; തൃശൂര്‍ കോള്‍പ്പാടത്ത് നിന്ന് മനോജ് കരിങ്ങാമഠത്തില്‍ പകര്‍ത്തിയത്

 

വാലന്‍ താമരക്കോഴി; ചിത്രം: മനോജ് കരിങ്ങാമഠത്തില്‍

കണ്ടക്കടവിൽ നീരാട്ടിനിറങ്ങിയ രാജഹംസങ്ങൾ. നിസാർ എടുത്ത ചിത്രം

പെലിക്കന്‍, സ്പൂണ്‍ബില്‍, പെയ്ന്‍റഡ് സ്ട്രോക്ക്, ഫ്ലെമിംഗോ ഒറ്റ ക്ലിക്കില്‍; തൃശൂര്‍ കോള്‍പ്പാടത്ത് നിന്ന് മനോജ് കരിങ്ങാമഠത്തില്‍ പകര്‍ത്തിയ ചിത്രം

ഓരോ തണ്ണീര്‍ത്തടങ്ങളും പ്രകൃതിയുടെ ജലസംഭരണികളാണ്. അവയെ സംരംക്ഷിക്കേണ്ടത് നമ്മുടെ കടമയും. ചിത്രം: മനോജ് കരിങ്ങാമഠത്തില്‍

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link