Diabetics Cure : നിങ്ങളുടെ പ്രമേഹം നിയന്ത്രിക്കാൻ കറിവേപ്പില സഹായിക്കും
കറിവേപ്പില പതിവായി കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകളാൽ ധാരാളമായി ഉണ്ട്. ഇത് സ്റ്റാർച്ച് ഗ്ലൂക്കോസായി മാറുന്നത് തടയുകയും, അങ്ങനെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കും.
2010-ലെ ഒരു പഠനം പ്രകാരം കറിവേപ്പില സത്ത് ശരീരഭാരം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ഈ ഔഷധസസ്യങ്ങളിൽ കാർബസോൾ ആൽക്കലോയിഡുകളുടെ ധാരാളമുള്ളതാണ് ഇതിന് കാരണം.
ഗർഭിണികളിലെ ഛർദ്ദി, ഓക്കാനം എന്നീ ലക്ഷണങ്ങൾ ഒഴിവാക്കാൻ കറിവേപ്പില സഹായിക്കും.
ദഹനക്കേട്, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ കറിവേപ്പില സഹായിക്കും