Written and Directed by God: `റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്` ചിത്രീകരണം തുടങ്ങി

Tue, 27 Jun 2023-1:33 pm,

ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സനൂബ് കെ യൂസഫ് ആണ്.

ജോമോൻ ജോണ്‍, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വളരെ കൗതുകം നിറഞ്ഞൊരു പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. സിനിമയുടെ പ്രമേയം എന്താണെന്നുള്ളത് പുറത്തുവിട്ടിട്ടില്ല.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു.

ഷാൻ റഹ്‍മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

ബബ്‍ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അഭിഷേക് ജി.എ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് തോമസ് ജോസാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link