Karisma Kapoor Airport Look: ഇപ്പോള്‍ XXL ഫാഷനാണ് കേട്ടോ, കരിഷ്മ കപൂറിന്‍റെ സ്റ്റൈലിഷ് ലുക്ക് കണ്ടോ?

ബോളിവുഡ് താരം കരിഷ്മ കപൂർ ഫാഷന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. അടുത്തിടെ, മുംബൈ വിമാനത്താവളത്തിൽ കരിഷ്മ അയഞ്ഞ വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ കാണപ്പെട്ടു.

കരിഷ്മയുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.ആരാധകര്‍ താരത്തിന്‍റെ ലുക്കിനെ പ്രശംസിക്കുകയാണ്.

അയഞ്ഞ പൈജാമയും അയഞ്ഞ കുർത്ത സ്റ്റൈൽ ഷർട്ടുമാണ് താരം ധരിച്ചിരുന്നത്. ഈ വേഷത്തിൽ കരിഷ്മ കാറിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ തരത്തിന്‍റെ ചിത്രങ്ങള്‍ ക്യാമറയിൽ പതിഞ്ഞു...
ആളുകളുടെ ഹൃദയം കവർന്നെടുക്കുന്ന 49 കാരിയായ കരിഷ്മ കപൂറിന്‍റെ ഫാഷൻ സെൻസ് അനുദിനം കൂടുതൽ സ്റ്റൈലിഷ് ആയിക്കൊണ്ടിരിക്കുകയാണ്.
അയഞ്ഞ പൈജാമയും ലൂസ് ഷർട്ട് സ്റ്റൈൽ കുർത്തയുമാണ് നടി ധരിച്ചിരുന്നത്. ഇതിനൊപ്പം വെള്ള നിറത്തിലുള്ള സ്‌നീക്കറുകളും അഴിച്ചിട്ട മുടിയും കറുത്ത കണ്ണടയും. സിംപിള്‍ മേക്കപ്പിലൂടെതാരം തന്‍റെ ലുക്ക് പൂർത്തിയാക്കി.