Yearender 2023: രാം ചരൺ മുതൽ സ്വര ഭാസ്കർ വരെ ഈ വർഷം ഇവരുടെ വീടുകളിലെത്തിയ കുഞ്ഞതിഥികൾ!

Mon, 18 Dec 2023-9:38 am,

11 വർഷത്തെ ദാമ്പത്യത്തിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം രാം ചരണും ഉപാസന കാമിനേനിയും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റു. 2012 ജൂൺ 14 ന് വിവാഹിതരായ ദമ്പതികൾ 2022 ഡിസംബറിൽ ഉപാസന ഗർഭം ധരിച്ചു.  2023 ജൂൺ 20 ന് ദമ്പതികൾ  ഒരു പെൺകുഞ്ഞിനെ വരവേറ്റു. പെൺകുഞ്ഞിന് ക്ലിൻ കാര കൊനിഡെല എന്ന് പേരിട്ടെങ്കിലും തങ്ങളുടെ കുഞ്ഞിന്റെ മുഖം ഇതുവരെ ഇവർ പുറംലോകത്തെ കാണിച്ചിട്ടില്ല.  

ദൃശ്യം 2 ലെ നടി ഇഷിത ദത്ത ഭർത്താവ് വത്സൽ സേത്തിനൊപ്പം ഈ വർഷം തങ്ങളുടെ ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. 2017 ലാണ് ഇഷിത ദത്തയും വത്സൽ സേത്തും വിവാഹിതരായത്. 2023 ജൂലൈ 19 ന് ഇരുവർക്കും ഒരു മകൻ പിറന്നു. ഇവർ തങ്ങളുടെ കുഞ്ഞിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. മകന് വായു സേത്ത് എന്ന് പേരിട്ടു. ദമ്പതികൾ പലപ്പോഴും കുഞ്ഞിന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

നടി സ്വര ഭാസ്‌കർ 2023ൽ സാമൂഹിക പ്രവർത്തകനും രാഷ്ട്രീയക്കാരനുമായ ഫഹദ് അഹമ്മദിനെ വിവാഹം കഴിച്ചു. അതേ വർഷം തന്നെ ദമ്പതികളുടെ വീട്ടിൽ ഒരു ചെറിയ മാലാഖയും ജനിച്ചു. 2023 സെപ്തംബർ 23 ന് സ്വരയും ഫഹദും തങ്ങളുടെ മകളെ വരവേറ്റു. തങ്ങളുടെ പ്രിയമകൾക്ക് അവർ റാബിയ എന്ന് പേരിട്ടു. സ്വര ഭാസ്‌കറും തന്റെ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. 

ടെലിവിഷനിലെ ഏറ്റവും മനോഹരമായ ദമ്പതിമാരിരായ ഗൗഹർ ഖാനും സായിദ് ദർബാറും 2023 മെയ് 10-ന് തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റു. 'ബിഗ് ബോസ് 7' വിജയി ഗൗഹർ ഖാനും സെയ്ദും 2020 ഡിസംബർ 25 നാണ് വിവാഹിതരായത്. ദമ്പതികൾ തങ്ങളുടെ കുഞ്ഞിന് ജഹാൻ എന്നാണ് പേരിട്ടിരിക്കുന്നത്.

'സസുരാൽ സിമർ കാ' ഫെയിം ദീപിക കക്കറും ഷോയിബ് ഇബ്രാഹിമും 2018 ൽ ഒരു വിവാഹിതരായി. 2023 ജൂൺ 21 ന് ഇവർ തങ്ങളുടെ ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. ദീപികയും ഷോയബും തങ്ങളുടെ മകന് റുഹാൻ എന്നാണ് പേരിട്ടിരിക്കുന്നത്. മകൻ റുഹാന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും ദീപിക സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഗായിക സുഗന്ധ മിശ്രയും ഭർത്താവും നടനുമായ സങ്കേത് ഭോസ്‌ലെയും അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു ചെറിയ മാലാഖ തങ്ങളുടെ വീട്ടിൽ എത്തിയതായി അറിയിച്ചിരുന്നു. സുഗന്ധ മിശ്രയും സങ്കേത് ഭോസ്‌ലെയും ഒക്ടോബറിൽ മാതാപിതാക്കളാകാൻ പോകുകയാണെന്ന് അറിയിച്ചിരുന്നു. 2021 ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്.

നടൻ മോഹിത് റെയ്‌നയും ഭാര്യ അദിതിയും ഈ വർഷത്തെ തങ്ങളുടെ ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്തു.  ഇൻസ്റ്റാഗ്രാമിൽ വിശേഷങ്ങൾ പങ്കുവെക്കുന്നതിനായി താരം പെൺകുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്തു. 'ഡെവോൻ കേ ദേവ് - മഹാദേവ്' എന്ന ചിത്രത്തിലെ ശിവന്റെ വേഷത്തിലൂടെയും വിക്കി കൗശൽ നായകനായ 'ഉറി - ദ സർജിക്കൽ സ്ട്രൈക്ക്' എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെയും മോഹിത് വളരെ പ്രസിദ്ധമാണ്.

സന ഖാനും അനസ് സയ്യിദും 2023 ജൂലൈ 5 നാണ് മാതാപിതാക്കളായത്. 2020 നവംബർ 21 ന് സന ഖാൻ സൂറത്തിൽ വെച്ച് ഇസ്ലാമിക പണ്ഡിതൻ മുഫ്തി അനസ് സയ്യിദിനെ വിവാഹം കഴിച്ചു. 2005 ൽ 'യഹി ഹേ ഹൈ സൊസൈറ്റി' എന്ന ചിത്രത്തിലൂടെയാണ് സന ഖാൻ അഭിനയ ജീവിതം ആരംഭിച്ചത്. ബിഗ് ബോസ് 6 ൽ പങ്കെടുക്കുകയും ഷോയുടെ ഫൈനലിസ്റ്റുകളിൽ ഒരാളായി മാറുകയും ചെയ്തിരുന്നു. 'ഫിയർ ഫാക്ടർ: ഖത്രോൺ കെ ഖിലാഡി'യിലും സന പങ്കെടുത്തു. സ്‌പെഷ്യൽ ഓപ്‌സ് എന്ന വെബ് സീരീസിലാണ് സന അവസാനമായി അഭിനയിച്ചത്.

ഗൗതം റോഡും പങ്കുരി അവസ്തിയും ജൂലൈ 25 ന് ഇരട്ടകുട്ടികളെ വരവേറ്റു. ഗൗതമും പങ്കുരിയും ഒരു മകന്റെയും മകളുടെയും മാതാപിതാക്കളായി. ഗൗതമും പങ്കുരിയും തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുവെങ്കിലും അവരുടെ മുഖം മറച്ചിരുന്നു.

ഈ വർഷം ആഗസ്റ്റിലാണ് ഇലിയാന ഡിക്രൂസ് ഒരു കുഞ്ഞിന്റെ അമ്മയായത്. അതിന് ശേഷം മകനെ കുറിച്ചുള്ള ചില അപ്‌ഡേറ്റുകൾ താരം പങ്കുവെച്ചു എങ്കിലും തന്റെ മകന്റെ പിതാവിനെക്കുറിച്ച് ഇലിയാന ഡിക്രൂസ് ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link