Yoga Asanas For Fat Burn: മുഖത്ത് കൊഴുപ്പ് അടിയുന്നോ? ഈ യോഗാസനങ്ങൾ ശീലിക്കാം
ചർമ്മത്തിന്റെയും ശരീരഭാരം വർധിക്കുന്നതിന്റെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് യോഗ സമഗ്രവും പാർശ്വഫല രഹിതവുമായ ഗുണങ്ങൾ നൽകുന്നു.
മുഖത്തേക്കും കഴുത്തിലേക്കും രക്തപ്രവാഹം വർധിപ്പിക്കാനും ശരീരത്തെ ഊർജസ്വലമാക്കാനുമാണ് ഈ യോഗ ആസനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിങ്ങളുടെ കവിൾ വീർപ്പിച്ച് തുടങ്ങുക, കുറച്ച് നിമിഷങ്ങൾ വായ്ക്കുള്ളിൽ വായു നിറച്ച് പിടിക്കുക, പതിയെ റിലീസ് ചെയ്യുക. ഈ പ്രക്രിയ ഒന്നിലധികം തവണ ആവർത്തിക്കുക.
ശരീരം ശാന്തമായിരിക്കുന്നതിനും ആന്തരിക ശുദ്ധീകരണത്തിനുമായി പ്രാണായാമ വിദ്യകൾ ശീലിക്കുക. അർദ്ധപത്മാസനത്തിലോ പത്മാസനത്തിലോ സുഖാസനത്തിലോ ഇരുന്ന് പ്രാണായാമം ചെയ്യുക.
നേരെ കിടന്നതിന് ശേഷം കൈകൾ തലയ്ക്ക് മുകളിലേക്ക് നീളത്തിൽ വയ്ക്കുക. പിന്നീട് കൈപ്പത്തി കുത്തി ഉയരുക. ശരീരം ഒരു കമാന ആകൃതിയിൽ ഉയർത്തുക. നിങ്ങളുടെ കൈകാലുകളിലുടനീളം ഭാരം തുല്യമായി നിലനിർത്തുക. 15 മുതൽ 20 സെക്കൻഡ് വരെ ഈ ആസനത്തിൽ തുടരുക.
കമിഴ്ന്ന് കിടക്കുക. ശ്വാസം എടുത്ത് കൈകളും കാലുകളും ഉയർത്തുക. കൈകൾ കൊണ്ട് കാലുകളെ പിടിച്ച് ശരീരത്തെ വളച്ചു നിർത്തുക. 15 മുതൽ 20 സെക്കൻഡ് വരെ ഈ ആസനത്തിൽ തുടരുക.
പ്രാചീനമായ യോഗാഭ്യാസമായ സിദ്ധ നടത്തം ശാരീരികവും മാനസികവുമായ നേട്ടങ്ങൾ നൽകുന്നു. 21 മിനിറ്റെങ്കിലും സിദ്ധ നടത്തം ശീലിക്കുക.