വിലകുറഞ്ഞ പ്ലാനുകളുമായി Airtel, Vi,BSNL, Jio; 11 രൂപ മുതൽ ആരംഭിക്കുന്നു

Mon, 01 Feb 2021-8:04 pm,

ആദ്യം പറയുന്നത് സർക്കാർ ടെലികോം കമ്പനിയെക്കുറിച്ചാണ്. ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന്റെ (BSNL) ഏറ്റവും വിലകുറഞ്ഞ പ്ലാൻ വെറും 19 രൂപയ്ക്ക് ലഭ്യമാണ്. BSNL ന്റെ Dubbed Mini_19 പ്ലാനിൽ ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ ലഭിക്കും. ഇതിന്റെ കാലാവധി ഒരു ദിവസം മാത്രമാണ്.

വോഡഫോൺ-ഐഡിയയുടെ (Vi) ഏറ്റവും വിലകുറഞ്ഞ റീചാർജ് പ്ലാൻ  (Recharge plan) വെറും 16 രൂപയ്ക്ക് ലഭ്യമാണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 1 ജിബി മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ലഭിക്കും. ഇതിന്റെ കാലാവധി 24 മണിക്കൂറാണ്.

ടെലികോം കമ്പനിയായ Airtel ന്റെ ഏറ്റവും വിലകുറഞ്ഞ റീചാർജ് പ്ലാൻ 48 രൂപയ്ക്ക് നൽകുന്നു. ഇത് എയർടെല്ലിന്റെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ ആയിരിക്കാം, പക്ഷേ മറ്റ് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ഓഫറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ വിലയേറിയതാണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 3GB ഡാറ്റ ലഭിക്കും. എന്നാൽ ഈ പ്ലാനിന്റെ പ്രത്യേകത എന്ന് പറയുന്നന്നത് ഇതിന്റെ കാലാവധി 28 ദിവസമാണ്.

വിലകുറഞ്ഞ പ്ലാനുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് റീചാർജ് പ്ലാൻ Jio യാണ് വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ ഈ വിലകുറഞ്ഞ പ്ലാനിൽ ഉപയോക്താക്കൾക്ക് 1 GB Data നൽകുന്നുണ്ട്. ഈ വിലകുറഞ്ഞ റീചാർജ് പ്ലാനിന്റെ കാലാവധി ജിയോ ഉപയോക്താക്കളുടെ നിലവിലുള്ള പ്ലാനിന്റെ കാലാവധിയ്ക്ക് തുല്യമാണ്. 

വിലകുറഞ്ഞ റീചാർജ് പ്ലാനുകളെക്കുറിച്ച് പറയുമ്പോൾ 48 രൂപയുടെ ഒരു റീചാർജ് പ്ലാൻ Vi യ്ക്ക് ഉണ്ട്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റ നൽകുന്നു. കൂടാതെ ഈ പദ്ധതിയുടെ കാലാവധി 28 ദിവസമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link