ന്യൂയോർക്ക്: ടി-20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ആവേശ ജയവുമായി ഇന്ത്യ. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തിൽ ആറ് റൺസിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകർന്നടിഞ്ഞെങ്കിലും ബൗളിങ് കരുത്തിൽ പാകിസ്ഥാനെ എറിഞ്ഞിടുകയായിരുന്നു. ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ 119 റൺസ് മാത്രമാണ് നേടാനായത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനെ സാധിച്ചുള്ളു. ടി-20 ലോകകപ്പിൽ ഇന്ത്യ പ്രതിരോധിച്ച ഏറ്റവും ചെറിയ സ്കോറാണ് ഇത്. മഴ കാരണം വൈകിയ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. മത്സരം ആരംഭിച്ച് ആദ്യ ഓവർ പിന്നിട്ടപ്പോഴേക്കും വീണ്ടും മഴയെത്തി കളി മുടക്കി.  


ALso Read: ICC T20 World Cup Pak Vs USA: ഇന്ത്യന്‍ കരുത്തില്‍ പാകിസ്താനെ പഞ്ഞിക്കിട്ട് അമേരിക്ക! ക്രിക്കറ്റിലും തോറ്റ് പാകിസ്താന്‍


 


മഴയ്ക്ക് ശേഷം പുനരാരംഭിച്ച മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച് നേരിടേണ്ടി വന്നു. രണ്ടാമത്തെ ഓവറിൽ നാല് റൺസ് മാത്രമെടുത്ത വിരാട് കോഹ്ലിയെ ഇന്ത്യക്ക് നഷ്ടമായി. അടുത്ത ഓവറിൽ നായകൻ രോഹിതും (13) പുറത്തായി. മൂന്നാം വിക്കറ്റിൽ ഋഷഭ് പന്ത് - അക്ഷർ പട്ടേൽ സഖ്യം ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് വന്ന ബാറ്റിങ് നിര തകർന്നടിയുന്ന കാഴ്ചയാണ് ന്യൂയോർക്കിൽ കണ്ടത്. പന്ത് 42 റൺസും അക്ഷർ പട്ടേൽ 20 റൺസും നേടി. പിന്നീട് ക്രീസിൽ വന്ന ആരും രണ്ടക്കം പോലും കടന്നില്ല. സൂര്യകുമാർ യാദവ്, ശിവം ദൂബെ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജ‍ഡേജ തുടങ്ങിയവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 


മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ച പാകിസ്ഥാനെ അഞ്ചാം ഓവറിൽ ബാബർ അസമിൻ്റെ(13) വിക്കറ്റെടുത്ത് ബുമ്ര പ്രഹരമേൽപ്പിക്കുകയായിരുന്നു. പാകിസ്ഥാൻ പിന്നീട് വിക്കറ്റ് കളയാതെ കളിക്കാൻ ശ്രമിച്ചെങ്കിലും പത്താം ഓവറിൽ ഉസ്മാൻ ഖാനെ അക്ഷർ പട്ടേൽ വിക്കറ്റിന് മുമ്പിൽ കുരുക്കി. മത്സരത്തിൽ നിർണായകമായത് ബുമ്ര എറിഞ്ഞ 15‍ാം ഓവറായിരുന്നു. 36 പന്തിൽ 40 റൺസ് മാത്രമായിരുന്നു പാകിസ്ഥാൻ്റെ ലക്ഷ്യം. എന്നാല്‍ ബുമ്രയുടെ ആദ്യ പന്തില്‍ തന്നെ പൊരുതി നിന്ന മുഹമ്മദ് റിസ്‌വാനെ(44 പന്തില്‍ 31) മനോഹരമായൊരു ഇന്‍സ്വിംഗറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ പാകിസ്ഥാന്‍ പതറി. ഹാർദ്ദിക് പാണ്ഡ്യ ഷദാബ് ഖാനെയും കൂടി പുറത്താക്കിയതോടെ പാകിസ്ഥാൻ പ്രതിരോധത്തിലായി. അവസാന രണ്ട് ഓവറിൽ 18 റൺസായിരുന്നു പാകിസ്ഥാൻ്റെ ലക്ഷ്യം. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ബുമ്ര അവസാന പന്തില്‍ ഇഫ്തീഖര്‍ അഹമ്മദിനെ പുറത്താക്കി പാകിസ്ഥാൻ്റെ ലക്ഷ്യം അവസാന ഓവറില്‍ 18 റണ്‍സാക്കി.
അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിൽ 12 റൺസെടുക്കാനെ പാകിസ്ഥാന് കഴിഞ്ഞുള്ളു.


രണ്ട് ജയത്തോടെ ഇന്ത്യ ​ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. എന്നാൽ കളിച്ച രണ്ട് മത്സരത്തിലും തോൽവിയറിഞ്ഞ പാകിസ്ഥാന് ഇനിയൊരു തിരിച്ചുവരവ് എളുപ്പമല്ല. യുണൈറ്റഡ് സ്റ്റേറ്റ്സുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം. ജൂൺ 12ന് ന്യൂയോർക്കിൽ വച്ച് തന്നെയാണ് കളി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.