കൊൽക്കത്ത : എഎഫ്സി ഏഷ്യൽ കപ്പ് 2023ലേക്ക് ആധികാരികമായി യോഗ്യത നേടി ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹോങ്കോങിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ സംഘത്തിന്റെ ഏഷ്യൻ കപ്പ് പ്രവേശനം. തുടർച്ചയായി ഇത് രണ്ടാം തവണയാണ് ഇന്ത്യ എഎഫ്സി കപ്പ് യോഗ്യത നേടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ജൂൺ 14ന് നടന്ന മറ്റൊരു മത്സരത്തിൽ ഫിലിപ്പിൻസിനെ പലസ്തീൻ തകർത്തോടെ ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത. ഇന്ത്യക്കായി ആദ്യപകുതിയിൽ അൻവർ അലിയും സുനിൽ ഛേത്രിയും ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ അവസാനം മൻവീർ സിങ്ങും ഇഷാൻ പണ്ഡിതയുമാണ് മറ്റ് രണ്ട് ഗോൾ കണ്ടെത്തിയത്. 


ALSO READ : FIFA World Cup 2022 : ഫിഫാ ലോകകപ്പിന് ഖത്തറിൽ ഒരുങ്ങിയ എട്ട് വേദികൾ കാണാം



പുസ്കാസിനോടൊപ്പം ഛേത്രിയും


ഹോങ്കോങിനോടുള്ള ഗോൾ നേടത്തിലൂടെ ഛേത്രി തന്റെ അന്തരാഷ്ട്ര ഗോൾ വേട്ട 84 ആയി ഉയർത്തി. അന്തരാഷ്ട്ര ഗോൾ വേട്ടയിൽ ഹംഗേറിയൻ ഇതിഹാസം ഫെറെങ്ക പുസ്കാസിനോടൊപ്പമെത്തി. ആക്ടീവ് ഗോൾ വേട്ടക്കാരിൽ മൂന്നാമതുള്ള ഇന്ത്യൻ നായകൻ അർജന്റീനയുടെ സൂപ്പർ താരം മെസിയെക്കാൾ രണ്ട് ഗോൾ മാത്രമാണ് പിന്നിൽ.



തോൽവി അറിയാതെയാണ് ഇഗോൾ സ്റ്റിമാച്ചും സംഘവും ഏഷ്യൻ കപ്പ് പോരാടത്തിനായി യോഗ്യത നേടിയിരിക്കുന്നത്. മൂന്നാം റൌണ്ടിലെ ആദ്യ മത്സരത്തിൽ കംബോഡിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും അഫ്ഗനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും തകർത്താണ് ഇന്ന് ഇന്ത്യ ഹോങ്കോങിനെതിരെ ഇറങ്ങിയത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.