കൊൽക്കത്ത : എ എഫ് സി കപ്പ് 2022ൽ ഐഎസ്എൽ വമ്പന്മാരായ എടികെ മോഹൻ ബഗാനെ തകർത്ത ഗോകുലം കേരള എഫ്സിയുടെ അരങ്ങേറ്റം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കേരള ടീമിന്റെ ജയം. ഗോകുലം നേടിയ രണ്ട് ഗോളുകൾ പിറന്നത് മലയാളി താരങ്ങളുടെ ബുട്ടിൽ നിന്ന്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോൾ രഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷം അമ്പതാം മിനിറ്റിലാണ് മത്സരത്തിൽ ആദ്യ ഗോൾ പിറന്നത്. മലബാർ ടീമിന്റെ സ്ലോവേനിയൻ മുന്നേറ്റ താരം ലൂക്ക മജ്കെനാണ് ആദ്യ ഗോൾ നേടുന്നത്. പിന്നാലെ ഇന്ത്യൻ താരം പ്രീതം കോട്ടാൽ 53-ാം മിനിറ്റൽ കൊൽക്കത്ത ടീമിനായി സമനില ഗോൾ കണ്ടെത്തുകയും ചെയ്തു. 


ALSO READ : Thomas Cup 2022 : ചരിത്രത്തിലാദ്യമായി തോമസ് കപ്പിൽ മുത്തിമിട്ട് ഇന്ത്യ; നേട്ടം മലയാളിക്കരുത്തിൽ



എന്നാൽ ആ സമനിലയ്ക്ക് നാല് മിനിറ്റിന്റെ ആയുസ് മാത്രമെ ഉണ്ടായിരുന്നുണ്ട്. 57-ാം മിനിറ്റിൽ പിപി റിഷാദിന്റെ ഗോളിൽ കേരള ടീം വീണ്ടും മുന്നിലെത്തി. ശേഷം 65 മിനിറ്റിൽ വീണ്ടും മോഹൻ ബഗാന്റെ വല കലുക്കി ലൂക കേരളത്തിന്റെ ലീഡ് ഉയർത്തുകയായിരുന്നു. 


പിന്നീട് 80-ാം മിനിറ്റിൽ കൊൽക്കത്ത ടീമിനായി ലിസ്റ്റൺ കൊളാസോ ഗോൾ നേടിയതോടെ മത്സരം വീണ്ടും ആവേശത്തിലായി. സമനില ഗോളിന് വേണ്ടി എടികെ ശ്രമിച്ചെങ്കിലും ആ പ്രതീക്ഷ തകർത്ത് പകരക്കാരനായി എത്തിയ ഗോകുലത്തിന്റെ മറ്റൊരു മലയാളി താരം ജിതിൻ കേരള ടീമിന്റെ ലീഡ് ഉയർത്തുകയായിരുന്നു. 89-ാം മിനിറ്റിലെ ജിതിന്റെ ഗോൾ നേട്ടത്തോടെ ഗോകുലം കന്നി മത്സരത്തിൽ തന്നെ ആദ്യ എ എഫ് സി ജയം സ്വന്തമാക്കുകയും ചെയ്തു. 


ALSO READ : I-League 2021-22 : ഗോകുലം കേരള ഐ ലീഗ് ചാമ്പ്യന്മാർ; കഴിഞ്ഞ 15 വർഷത്തിനിടെ കിരീടം നിലനിർത്തുന്ന ആദ്യ ടീം


2020-22 ഐ ലീഗ് സീസൺ നിലനിർത്തിയതിന് പിന്നാലെയാണ് കേരള ടീം ഏഷ്യൻ ഫെഡറേഷൻ കപ്പിനായി കൊൽക്കത്തിയിലേക്കെത്തിയത്. ഐ ലീഗ് യുഗത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന് ഖ്യാതി ഗോകുലത്തിന് ലഭിക്കുകയും ചെയ്തു. മെയ് 21ന് മാലിദ്വീപ് ടീം മസ്സിയാ എഫ്സിക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഗോകുലത്തിന്റെ അടുത്ത മത്സരം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.