മുംബൈ: ഏകദിന ലോകകപ്പില്‍ വീണ്ടും അട്ടിമറി സാധ്യത. എംസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എതിരെ അഫ്ഗാനിസ്താന് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താന്‍ ശ്രീലങ്കയെ 49.3 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

6-ാം ഓവറില്‍ തന്നെ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ ദിമുത് കരുണരത്‌നെയുടെ (15) വിക്കറ്റ് നഷ്ടമായി. മൂന്നാമനായെത്തിയ കുശാല്‍ മെന്‍ഡിസിനെ കൂട്ടുപിടിച്ച് പാത്തും നിസങ്ക സ്‌കോര്‍ ഉയര്‍ത്തി. മെന്‍ഡിസിനൊപ്പം 62 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം നിസങ്ക 46 റണ്‍സുമായി പുറത്തായി. മെന്‍ഡിസ് 50 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ സദീര സമരവിക്രമ 36 റണ്‍സ് നേടി പുറത്തായി. മെന്‍ഡിസും സമരവിക്രമയും യഥാക്രമം 28, 30 ഓവറുകളില്‍ പുറത്തായതോടെ ശ്രീലങ്ക പതറി.


ALSO READ: ചാമ്പ്യന്‍മാര്‍ പുറത്തേയ്ക്ക്; ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ


ശ്രീലങ്കയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുക എന്ന അഫ്ഗാനിസ്താന്‍ ബൗളര്‍മാരുടെ തന്ത്രം ഫലം കണ്ട കാഴ്ചയാണ് പിന്നീട് കാണാനായത്. അവശേഷിച്ച 6 വിക്കറ്റുകള്‍ 102 റണ്‍സിനുള്ളില്‍ പിഴുത് അഫ്ഗാന്‍ വീണ്ടും കരുത്ത് കാട്ടി. അഫ്ഗാനിസ്താന് വേണ്ടി ഫസല്‍ഹഖ് ഫാറൂഖി 10 ഓവറില്‍ 34 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. മുജീബ് ഉര്‍ റഹ്മാന്‍ 2 വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അസ്മത്തുള്ള ഒമര്‍സായി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ ഇംഗ്ലണ്ടിനും പാകിസ്താനും പിന്നാലെ ശ്രീലങ്കയും അട്ടിമറി ഭീതിയിലായിരിക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.