ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ ധോണിയുടെ സഹതാരം സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

33 കാരനായ ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന താനും ധോണിയുടെ യാത്രയ്ക്കൊപ്പം ചേരുകയാണ് എന്ന് പ്രഖ്യാപിക്കുകയായിരുന്നു.


ധോണിക്കും മറ്റ് താരങ്ങള്‍ക്കുമൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് വിരമിക്കല്‍ പ്രഖ്യാപനം ഇന്‍സ്റ്റാഗ്രാമിലൂടെ റെയ്നയും ആരാധകരെ അറിയിച്ചു.


2018 ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് റെയ്ന അവസാനമായി ഇന്ത്യന്‍ ക്യാപ് അണിഞ്ഞത്.


2005 ജൂലായില്‍ ദംബുള്ളയില്‍ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു റെയ്നയുടെ അരങ്ങേറ്റം,


2006 ഡിസംബറില്‍ റെയ്ന ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി-20 യിലും ഇന്ത്യന്‍ നിരയില്‍ ഇറങ്ങി.


നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2010 ല്‍ കൊളംബോയില്‍ ശ്രീലങ്കയ്ക്കെതിരെയാണ് ടെസ്റ്റില്‍ റെയ്ന അരങ്ങേറിയത്.


18 ടെസ്റ്റുകളില്‍ നിന്ന് റെയ്ന 768 റണ്‍സ് സ്വന്തമാക്കി,226 ഏകദിന മത്സരങ്ങളില്‍ നിന്ന് 5615 റണ്‍സ് റെയ്ന നേടി,


78 ടി-20 മത്സരങ്ങളില്‍ നിന്ന് 1605 റണ്‍സും നേടി,ധോണിയുടെ കീഴില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ 
ലോകകപ്പ്‌ നേടിയപ്പോള്‍ ടീമില്‍ റെയ്നയും ഉണ്ടായിരുന്നു,


Also Read:ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പോരാട്ടവീര്യമായിരുന്നു!


 


ധോണിയും റെയ്നയും ഐപിഎല്ലില്‍ ചെന്നൈ സുപ്പര്‍ കിംഗ്‌സിനായി കളത്തിലിറങ്ങുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.


സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇ ലാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക,അപ്രതീക്ഷിതമായി ധോണി വിരമിക്കല്‍ 
പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്നയും ധോണിയുടെ പാത പിന്തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.