ന്യൂ ഡൽഹി : അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നാലെ സംഘടനയ്ക്കെതിരെ തിരിച്ചടിച്ച് ഷാജി പ്രഭാകരൻ. താൻ നൂറ് ശതമാനം സത്യസന്ധതയോടാണ് പ്രവർത്തിച്ചതെന്ന് പുറത്താക്കപ്പെട്ട ജനറൽ സെക്രട്ടറി കത്ത് മുഖാന്തര എഐഎഫ്എഫിന്റെ എക്സിക്യൂട്ടീവ് ബോർഡിനെ ധരിപ്പിച്ചു. വിശ്വാസം ലംഘനം നടത്തിയെന്നാരോപിച്ചു കൊണ്ടാണ് എഐഎഫ്എഫ് ഷാജി പ്രഭാകരൻ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തതത്. എന്നാൽ ജനറൽ സെക്രട്ടറി ചെയ്ത വിശ്വാസവഞ്ചന എന്താണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പുറത്ത് വിട്ട വാർത്തക്കുറിപ്പിൽ വ്യക്തമാക്കിട്ടില്ല. രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫയുടെ വിലക്കിന് പിന്നാലെ തിരഞ്ഞെടുപ്പിലൂടെ രൂപീകരിച്ച കല്യാൺ ചൗമ്പെ ഭരണസമിതിയാണ് മുൻ ഡൽഹി ഫെഡറേഷൻ അധ്യക്ഷനെ എഐഎഫ്എഫിന്റെ ജനറൽ സെക്രട്ടറി ചുമതലപ്പെടുത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്നറിയിപ്പ് കൂടാതെയുള്ള ഫെഡറേഷന്റെ നടപടിയിൽ ഷാജി പ്രഭാകരൻ കത്തിലൂടെ മറുപടി നൽകുകയും ചെയ്തു. താൻ 100 ശതമാനം വിശ്വസ്തതയോടെയാണ് പ്രവർത്തിച്ചത്. ഇന്ത്യൻ ഫുട്ബോളിന് ദോഷം സംഭവിക്കുന്ന ഒരു തീരുമാനവും താൻ എടുത്തിട്ടില്ല. ബാഹ്യമായ സമ്മർദ്ദങ്ങളുണ്ടായിരുന്നെങ്കിലും ജുഡീഷ്യൽ തീരുമാനങ്ങൾക്ക് വിരുദ്ധമായി താൻ പ്രവർത്തിച്ചിട്ടില്ലയെന്നും ഷാജി പ്രഭാകരൻ എഐഎഫ്എഫ് എക്സിക്യൂട്ടിവ് ബോർഡിന് നൽകിയ കത്തിൽ പറഞ്ഞു.


ALSO READ : Lionel Messi: 8-ാം ലോകാത്ഭുതമായി മെസി; ബാലണ്‍ ദി'ഓറിനൊപ്പം പുതിയ നേട്ടങ്ങളും സ്വന്തം!


കൂടാതെ സംഘടനയ്ക്കുള്ളിലെ വലിയ ഒരു ഗൂഢാലോചനയുടെ ഇരയാണ് താൻ. എന്നാൽ അത് എന്താണെന്ന് തനിക്ക് വ്യക്തമാകുന്നില്ല. ഫുട്ബോളിന് വേണ്ടി തന്റെ ഒരു വിട്ടുവീഴ്ചയുമില്ലാതെ പരമാവധി പ്രവർത്തിച്ചിട്ടുണ്ട്. താൻ എപ്പോഴും ഫെഡറേഷനെയും ഫുട്ബോളിനെയും സംരക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. തന്നെ പുറത്താക്കികൊണ്ടുള്ള ഈ തീരുമാനം നിരുത്തരവാദിത്വം നിറഞ്ഞതാണ്. എഐഎഫ്എഫ് ഭരണഘടന പ്രകാരം തന്നെ പുറത്താക്കാൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിന്റെ അനുമതി വേണമെന്നും ഈ പുറത്താക്കൽ നിയമപരമല്ലെന്നും ഷാജി പ്രഭാകരൻ തന്റെ കത്തിലൂടെ വ്യക്തമാക്കി. 


നേരത്തെ ഫെഡറേഷനുള്ളിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ഷാജി പ്രഭാകരൻ തന്റെ എക്സിലെ പോസ്റ്റിലൂടെ സൂചന നൽകിയിരുന്നു. ചിലർ വ്യക്ത താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നുയെന്നും ഫുട്ബോളിന്റെ വളർച്ചയ്ക്ക് വേണ്ടി ശ്രദ്ധ ചെലുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് നവംബർ ആറിന് ഷാജി പ്രഭാകരൻ എക്സിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഐഎഫ്എഫിന്റെ നടപടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.