`ഞാൻ Amrinder Singh ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പറാണ്` പഞ്ചാബ് മുഖ്യമന്ത്രിക്ക് പകരം ട്വിറ്ററിൽ ടാഗ് ചെയ്തത് ഇന്ത്യൻ ഫുട്ബോൾ താരത്തെ
Amarinder Singh - പേരിലെ സാമിപ്യം കൊണ്ട് സഹികെട്ട അവസ്ഥയിലാണ്. അവാസം അമരിന്ദർ തന്നെ പറഞ്ഞു നിങ്ങൾക്ക് ആള് മാറി പോയി എന്ന്.
New Delhi : പഞ്ചാബ് കോൺഗ്രസിലെ പ്രശ്നം അമരീന്ദർ സിങിന്റെ (Amarinder Singh) രാഷ്ട്രീയ ഭാവിയും വാർത്തകളിൽ കത്തി നിൽക്കുന്ന സമയത്ത് ഇന്ത്യൻ ഫുട്ബോൾ താരത്തിന് എന്ത് പങ്ക്. പക്ഷെ അങ്ങനെ ഒന്ന് ഉണ്ട്. ക്യാപ്റ്റൻ അമരീന്ദർ സിങിനെ കുറിച്ചുള്ള വാർത്തകൾ ട്വിറ്ററിൽ പങ്കുവെക്കുമ്പോൾ ടാഗ് പോകുന്നത് ഫുട്ബോൾ താരം അമരിന്ദർ സിങിനാണ് (Amarinder Singh). പേരിലെ സാമിപ്യം കൊണ്ട് ഇപ്പോൾ താരം സഹികെട്ട അവസ്ഥയിലാണ്. അവസാനം അമരിന്ദർ തന്നെ പറഞ്ഞു നിങ്ങൾക്ക് ആള് മാറി പോയി എന്ന്.
"പ്രിയപ്പെട്ട മാധ്യമങ്ങളെ, മാധ്യമ പ്രവർത്തകരെ, ഞാൻ അമരിന്ദർ സിങ്, ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾ കീപ്പർ, അല്ലാതെ മുൻ പഞ്ചാബ് മുഖ്യമന്ത്രി അല്ല, ദയവ് ചെയ്ത് എന്നെ ടാഗ് ചെയ്യുന്നത് നിർത്തു" എന്ന് അമരിന്ദർ സിങ് ട്വീറ്റ് ചെയ്തു.
ALSO READ : Amarinder Singh: കോൺഗ്രസ് വിടുന്നു, ബിജെപിയിലേക്കില്ല; നിലപാട് വ്യക്തമാക്കി അമരീന്ദർ സിംഗ്
ഇത് ഇന്ത്യൻ ഗോൾ കീപ്പർ ട്വിറ്ററിൽ പങ്കുവെച്ചതിന് മിനിറ്റുകൾക്കുള്ള ആ ട്വീറ്റ് മുൻ പഞ്ചാബ് മുഖ്യമന്ത്രിയായ ക്യാപ്റ്റൻ അമരീന്ദർ സിങ് റിട്വീറ്റ് ചെയ്ത രംഗത്തെത്തി.
"സുഹൃത്തെ ഞാൻ നിങ്ങളോട് സഹതപിക്കുന്നു, നിങ്ങളുടെ മുന്നോട്ടുള്ള മറ്റ് മത്സരങ്ങൾക്ക് ആശംസകൾ നേരുന്നു" എന്ന കുറിപ്പ് നൽകിയാണ് അമരീന്ദർ സിങ് അമരിന്ദർ സിങിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
ALSO READ : Punjab Congress: പഞ്ചാബിൽ രണ്ട് മന്ത്രിമാര്‍ കൂടി രാജിവെച്ചു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു ക്യാപറ്റൻ അമരീന്ദർ സിങ് തന്റെ മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വന്നതിന് ശേഷമാണ് വാർത്ത തലക്കെട്ടിൽ ഇടം പിടിച്ചത്. പിന്നാലെ പഞ്ചാബ് പൊട്ടിത്തെറികളും മറ്റ് രാജികൾക്ക് അമരീന്ദറിന്റെ രാജി വഴിവെച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...