ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ അനം മിര്‍സയുടെ 'ബ്രൈഡ് ഷവര്‍', 'മെഹന്ദി' ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ മകന്‍ അസദാണ് അനത്തിന് താലി ചാര്‍ത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരുടെ വിവാഹത്തെ  കുറിച്ച് സാനിയ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 


സാനിയയും അനവും തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജുകളില്‍ 'ബ്രൈഡ് ഷവര്‍', 'മെഹന്ദി' ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 




28കാരിയായ അനമും 25കാരനായ അസദും ഡിസംബറില്‍ വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും തീയതി വ്യക്തമല്ല. ഹൈദരാബാദില്‍ ബിസിനസ്സുകാരന്‍ അക്ബര്‍ റഷീദാണ് അനത്തിന്‍റെ ആദ്യ ഭര്‍ത്താവ്. 2016 നവംബര്‍ 18നായിരുന്നു ഇവരുടെ വിവാഹം. 


ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുന്ന അനം വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.


ഷൂട്ടറായി കരിയര്‍ ആരംഭിച്ച അനമിപ്പോള്‍ ഹൈദരബാദില്‍ 'ദ ലേബല്‍ ബസാര്‍' എന്ന ഫാഷന്‍ ഔട്ട്‌ലെറ്റ്‌ നടത്തി വരികയാണ്. ഔട്ട്‌ലെറ്റിലെ സ്റ്റൈലിസ്റ്റ് കൂടിയാണ് അനം.


സാനിയ മിര്‍സയാണ് 'ദ ലേബല്‍ ബസാറി'ന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍. വക്കീലായ അസദ് കഴിഞ്ഞ രഞ്ജി ട്രോഫി മത്സരത്തിലും പങ്കെടുത്തിരുന്നു.