വിവാഹശേഷമുള്ള ആറു മാസത്തില്‍ വിരാടിനൊപ്പം കഴിഞ്ഞത് 21 ദിവസം മാത്രമാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം അനുഷ്ക ശര്‍മ്മ. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിരാടിന്‍റെ തിരക്കുള്ള ഷെഡ്യൂളുകൾ കാരണമായിരുന്നു ഇതെന്നും താരം പറയുന്നു. അവധിക്കാലമായതിനാലല്ല ഇരുവരുടെയും തിരക്കുകള്‍ കാരണമാണ് ഒരാള്‍ മറ്റൊരാളെ കാണാന്‍ പോയിരുന്നതെന്നും അവര്‍ പറഞ്ഞു. വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാഹശേഷമുള്ള നാളുകളെ കുറിച്ച് മനസ് തുറന്നിരിക്കുന്നത്. 


'തടാക മനുഷ്യന്' ഇനി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം; ആജീവനാന്ത പാസ് അനുവദിച്ച് KSRTC!!


ഒരുമിച്ചിരുന്നു ഒരു നേരം ഭക്ഷണം കഴിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ചില യാത്രകള്‍ നടത്തിയിട്ടുണ്ട്. അത് വളരെ നല്ല നിമിഷങ്ങളായിരുന്നു. ''ശരിക്കും പറഞ്ഞാല്‍ ആദ്യ ആറു മാസത്തില്‍ ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞത് വെറും 21 ദിവസങ്ങള്‍ മാത്രമാണ്. ഇത് ഞാന്‍ ശരിക്കും എണ്ണിയിരുന്നതാണ്.' -അനുഷ്ക പറഞ്ഞു. 


ഉടമയുടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ 'ആത്മഹത്യ' ചെയ്ത് നായ!!


അനുഷ്കയോട് തനിക്ക് യുഗങ്ങള്‍ക്ക് മുന്‍പ് മുതലുള്ള ബന്ധമാണ് എന്നാണ് വിരാട് പറയുന്നത്. ഓരോ ദിവസവും പരസ്പരം സ്നേഹിച്ച് ചിലവഴിക്കുകയാണ് തങ്ങളെന്നും എക്കാലത്തും ആ ബന്ധം സ്നേഹത്തില്‍ മാത്രം അടിയുറച്ചതാണെന്നും വിരാട് പറഞ്ഞു.  കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയിലെ വസതിയില്‍ ഒരുമിച്ച് സമയം ചിലവഴിക്കുകയാണ് ഇരുവരും.