Qatar World Cup 2022 Argentina Vs Mexico: മിശിഹാ അവതരിച്ചു; മെക്സിക്കോയ്ക്കെതിരെ അർജൻറീനയ്ക്ക് ജയം
Argentina Vs Mexico: ശക്തമായ പ്രതിരോധമാണ് അർജന്റീനയ്ക്കെതിരെ മെക്സിക്കൻ താരങ്ങൾ തീർത്തത്.
ദോഹ: മെക്സിക്കോയെ രണ്ട് ഗോളിന് തോൽപ്പിച്ച് അർജന്റീന. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. തോറ്റാൽ പുറത്ത് പോകേണ്ടി വരുമെന്ന സമ്മർദ്ദത്തിലായിരുന്നു അർജന്റീനയുടെ തുടക്കം. അറുപത്തിനാലാം മിനിറ്റിൽ ലയണൽ മെസിയും എൺപത്തിയേഴാം മിനിറ്റിൽ എൺസോ ഫെർണാണ്ടസുമാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്. ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന. മൂന്ന് പോയിന്റാണ് അർജന്റീനയ്ക്കുള്ളത്. ബുധനാഴ്ച പോളണ്ടുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.
കിലിയൻ എംബാപ്പെയുടെ കരുത്തിൽ ഡെൻമാർക്കിനെ 2–1ന് വീഴ്‌ത്തി ഫ്രഞ്ച് പട പ്രീക്വാർട്ടറിൽ കടന്നു. പ്രീക്വാർട്ടറിൽ കയറുന്ന ആദ്യ ടീമായി ഫ്രാൻസ്. എംബാപ്പെയാണ് ഡെൻമാർക്കിനായി രണ്ട് ഗോളുകളും നേടിയത്. ഡെൻമാർക്കിനായി ആൻഡ്രിയാസ് ക്രിസ്‌റ്റെൻസെൻ ഒരു ഗോൾ നേടി. ഡി ഗ്രൂപ്പിൽ രണ്ട് കളിയും ജയിച്ച ഫ്രാൻസിന് ആറ് പോയിന്റാണുള്ളത്. ബുധനാഴ്‌ച ടുണീഷ്യയുമായാണ് ഫ്രാൻസിന്റെ അടുത്ത മത്സരം.
ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് പോളണ്ട് ആദ്യ വിജയം നേടി. പോളണ്ടിന് ഇതോടെ രണ്ട് കളിയിൽ നിന്ന് നാല് പോയിന്റാണുള്ളത്. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ് പോളണ്ട്. സൗദി അറേബ്യ മൂന്നാം സ്ഥാനത്താണ്. മെക്‌സിക്കോയുമായാണ് സൗദി അറേബ്യയുടെ അടുത്ത മത്സരം. ഗ്രൂപ്പ് ഡിയിൽ ഓസ്‌ട്രേലിയ ടുണീഷ്യയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. മിച്ചെൽ ഡ്യൂക്കാണ് ഓസ്ട്രേലിയയ്ക്കായി ഗോൾ നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...