Arjun Tendulkar-Danielle Wyatt : ഇംഗ്ലീഷ് വനിതാ താരത്തിനോടൊപ്പം റെസ്റ്റോറന്റിൽ അർജുൻ ടെൻഡുൽക്കർ; ചിത്രം വൈറൽ
Arjun Tendulkar-Danielle Wyatt ഇത് ആദ്യമായിട്ടല്ല ഇരുവരും ഒരുമിച്ച പുറത്ത് കാണാൻ ഇടയായിരിക്കുന്നത്.
ലണ്ടൺ : സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ചയ്ക്ക് വഴിവച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറുടെ ചിത്രം. റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്ന മുംബൈ ഇന്ത്യൻസ് യുവതാരത്തിന്റെ ചിത്രം ഇംഗ്ലീഷ് വനിതാ ക്രിക്കറ്റർ ഡാനിയെല്ലേ വ്യാട്ട് പങ്കുവച്ചതോടെ ഫോട്ടോ നിമിഷ നേരങ്ങൾ കൊണ്ട് വൈറലായിരിക്കുകയാണ്.
റെസ്റ്റോറന്റിൽ തന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന അർജുന്റെ ചിത്രമാണ് ഇംഗണ്ട് വനിതാ ടീമിന്റെ ദേശീയ താരം പങ്കുവച്ചിരിക്കുന്നത്. "ഇന്നലെ തന്റെ കുഞ്ഞ് സുഹൃത്തുമായി ഭക്ഷണം കഴിക്കാൻ സാധിച്ചതിൽ സന്തോഷം" ഇംഗ്ലീഷ് താരം ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ഇന്നലെ ജൂൺ 27ന് ഡാനിയേല അർജുന്റെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു.
ALSO READ : Rohit Sharma Covid: ടീം ഇന്ത്യ ആശങ്കയിൽ, നായകൻ രോഹിത് ശർമ്മയ്ക്ക് കോവിഡ്
ഇത് ആദ്യമായിട്ടല്ല ഇരുവരും ഒരുമിച്ച പുറത്ത് കാണാൻ ഇടയായിരിക്കുന്നത്. നേരത്തെ അർജുൻ ലോർഡ്സിൽ പരിശീലനം നടത്തുന്ന ചിത്രം ഇംഗ്ലീഷ് താരം പങ്കുവച്ചിരുന്നു. 2009 മുതലാണ് ഇരുവരും തമ്മിൽ സുഹൃത്തുക്കളാകുന്നത്. അന്ന് പത്ത് വയസുകാരനായ അർജുൻ ടെൻഡുൽക്കർക്ക് ഡാനിയായിരുന്നു നെറ്റ്സിൽ പന്തെറിഞ്ഞ് കൊടുത്തത്.
മുംബൈ ഇന്ത്യൻസ് തങ്ങളുടെ യുവതാരങ്ങൾക്ക് വേണ്ടി നൽകുന്ന പ്രത്യേക പരിശീലനത്തിന്റെ ഭാഗമായിട്ടാണ് അർജുൻ ടെൻഡുൽക്കർ യുകെയിലെത്തിയിരിക്കുന്നത്. മലയാളി താരം ബേസിൽ തമ്പി ഉൾപ്പെടെ മുംബൈയുടെ യുവതാരങ്ങൾക്ക് മറ്റ് ടീമുകളുമായി മത്സരിക്കാൻ അവസരമാണ് ഫ്രാഞ്ചൈസി ഇതിലൂടെ ഒരുക്കുന്നത്. അർജുനെയും ബേസിൽ തമ്പിയെയും കൂടാതെ തിലക് വർമ, കുമാർ കാർത്തികേയ, ഹൃത്വക് ഷൊക്കീൻ, മയാങ്ക് മാർങ്കണ്ടെ, രാഹുൽ ബുദ്ദി, രമൻദീപ് സിങ്, അൻമോൾപ്രീത് സിങ്, മുരുകൻ അശ്വിൻ, ആര്യൻ ജുയാൽ, ആകാശ് മേദ്വാൾ. അർഷാദ് ഖാൻ, ഡെവാൾഡ് ബ്രീവിസ് എന്നിവരാണ് യുകെയിലേക്ക് പ്രത്യേക പരിശീലനത്തിനായി പോകാൻ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.