Asia Cup 2023 : 100% ഫിറ്റ് അല്ലേ? പാകിസ്ഥാനെതിരെ ഉൾപ്പെടെ ആദ്യ രണ്ട് മത്സരങ്ങളിൽ കെ.എൽ രാഹുൽ കളിക്കില്ല
KL Rahul Fitness : ഐപിഎൽ ഇടിയിലാണ് കെ.എൽ രാഹുലിന് പരിക്കേൽക്കുന്നത്.
ന്യൂ ഡൽഹി : നാളെ ആരംഭിക്കുന്ന ഏഷ്യ കപ്പ് ഏകദിന ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യക്കായി ഓപ്പണർ കെ.എൽ രാഹുൽ ഇറങ്ങില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ് അറിയിച്ചു. പരിക്ക് ഭേദമായ താരം ടീമുമായി പൊരുത്തപ്പെട്ട് വരുന്നു എന്നാൽ ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യക്കായി താരം ഇറങ്ങില്ലെന്ന് രാഹുൽ ദ്രാവിഡ് പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്ഥാൻ, നേപ്പാൾ എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ നിന്നാണ് കെ.എൽ രാഹുലിനെ ഒഴിവാക്കിയിരിക്കുന്നത്.
പരിക്ക് പൂർണ്ണമായി ഭേദമാകാത്ത രാഹുലിനൊണ് ബിസിസിഐ ആറ് രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിനായി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ താരത്തെ മാറ്റി നിർത്തിയിരിക്കുന്നത് തുടയിലേറ്റ പരിക്കിനെ തുടർന്നല്ലയെന്ന് ദേശീയ ടീം കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.
നേരത്തെ തന്നെ താരം പൂർണ്ണമായിട്ടും ഫിറ്റല്ലയെന്ന് ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ നേരത്തെ സൂചന നൽകിയിരുന്നു. തുടയിലേറ്റ പരിക്ക് ഭേദമായ താരം മറ്റൊരു ബുദ്ധിമുട്ട് അനുഭവിക്കുന്നതായി കണ്ടെത്തി. ടീമിന്റെ ഫിസിയോ ഇതിൽ ഒരു വ്യക്തത പിന്നീട് നൽകുമെന്ന് അജിത് അഗർക്കർ വ്യക്തമാക്കിയിരുന്നു.
കെ.എൽ രാഹുൽ നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ തന്നെ തുടരും ഏഷ്യ കപ്പിൽ താരം പങ്കെടുക്കുമോ ഇല്ലയോ എന്നതിൽ തീരുമാനം സെപ്റ്റംബർ നാലിനുണ്ടാകുമെന്ന് കേച്ച് രാഹുൽ ദ്രാവിഡ് അറിയിച്ചു. ഐപിഎൽ 2023 സീസണിനിടെ പരിക്കേറ്റ കെ.എൽ രാഹുൽ മാസങ്ങളായി ഇന്ത്യ ടീമിന് പുറത്തായിരുന്നു. പാകിസ്ഥാനെതിരെ സെപ്റ്റംബർ രണ്ടിനാണ് ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...