Asia Cup 2023 : ലങ്കയെ കുൽദീപ് കറക്കി വീഴ്ത്തി; ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ
Asia Cup 2023 IND vs SL : ശ്രീലങ്കയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഏഷ്യ കപ്പിന്റെ ഫൈനലിലേക്ക് ഇടം നേടിയത്
കൊളംബോ : ശ്രീലങ്കയെ തകർത്ത് ഇന്ത്യ ഏഷ്യ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. 41 റൺസിനാണ് രോഹിത് ശർമയും സംഘവും ലങ്കയെ തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ശ്രീലങ്കയ്ക്ക് 172 റൺസെടുക്കാനെ സാധിച്ചുള്ളൂ. ചൈന ആം സ്പിന്നർ കുൽദീപ് യാദവിന്റെ പ്രകടന മികവിലാണ് ഇന്ത്യയുടെ ഏഷ്യ കപ്പ് ഫൈനൽ പ്രവേശനം. ഇന്ത്യക്കായി കുൽദീപ് നാല് വിക്കറ്റ് സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന്ത്യ ലങ്കയ്ക്കെതിരെ 213 റൺസെടുത്തത്. ഇഷാൻ കിഷനും കെ.എൽ രാഹുലും ചേർന്ന് ഇന്ത്യയുടെ ഇന്നിങ്സ് 200 റൺസ് മറികടത്തി. എന്നാൽ മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് 213 റൺസിൽ ഒതുങ്ങി. ലങ്കയ്ക്കായി ദുനിത് വെല്ലാലാഗെ അഞ്ച് വിക്കറ്റ് നേടി. കൂടാതെ ചരിത് അസലങ്ക നാല് വിക്കറ്റും സ്വന്തമാക്കി. മഹീഷ് തീക്ഷണയാണ് മറ്റൊരു വിക്കറ്റ് നേടിയത്.
ALSO READ : Asia Cup 2023 : ലങ്കയ്ക്കെതിരെയുള്ള മത്സരത്തിലും ഇല്ല; ശ്രെയസ് അയ്യർ ഇന്ത്യ ടീമിൽ നിന്നും പുറത്ത്?
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്കായി പ്രതീക്ഷ നൽകിയത് ധനഞ്ജയ ഡി സിൽവയും ദുനിത് വെല്ലലാഗെയും ചേർന്നാണ്. എന്നാൽ വെല്ലലാഗെയുടെ ചെറുത്ത് നിൽപ്പ് വെറുതെയായി. 42 റൺസെടുത്ത് ഓൾറൌണ്ട് താരം ചെറുത്ത് നിന്നെങ്കിലും മറ്റൊരു ലങ്കൻ താരത്തിന്റെ പിടിച്ച് നിന്നില്ലെ. കുൽദീപിന് പുറമെ ജസ്പ്രിത് ബുമ്രയും രവിന്ദ്ര ജഡേജയും ചേർന്ന് രണ്ട് വിക്കറ്റുകൾ വീതം നേടി. മുഹമ്മദ് സിറാജും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ബാക്കി വിക്കറ്റുകൾ സ്വന്തമാക്കിയത്.
ജയത്തോടെ ഇന്ത്യ ഏഷ്യ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെപ്റ്റംബർ 15നാണ് അടുത്ത മത്സരം. 14-ാം തീയതി പാകിസ്താൻ ശ്രീലങ്ക മത്സരത്തിലെ വിജയിയാകും ഇന്ത്യയുടെ എതിരാളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...