Asia Cup 2023 : ഇന്നും മഴ ചതിക്കുമോ? അങ്ങനെയെങ്കിൽ എന്താകും ഇന്ത്യയുടെ സൂപ്പർ ഫോർ പ്രതീക്ഷ?
Asia Cup 2023 India vs Nepal : ഇന്ത്യ-പാകിസ്താൻ മത്സരം ഫലം കാണാതെ വന്നതോടെ ഇന്ത്യക്ക് ഇന്ന് നേപ്പാളിനെതിരെ നടക്കുന്ന മത്സരം നിർണായകമാണ്.
കാൻഡി : ഏഷ്യ കപ്പിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ ഇറങ്ങും. ജയം അനിവാര്യമായ നിർണായക മത്സരം മഴമൂലം മുടങ്ങുമോ എന്ന ആശങ്കയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക്. ടൂർണമന്റിൽ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഫലം കാണാതെ വന്നതോടെ ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും രോഹിത്തും സംഘവും പ്രതീക്ഷിക്കുന്നില്ല. എന്നാൽ കാൻഡിയിൽ നിന്നും ലഭിക്കുന്ന കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ-നേപ്പാൾ മത്സരത്തിൽ മഴ വില്ലനായി എത്തിയേക്കുമെന്നാണ്. അങ്ങനെ മഴമൂലം മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യയുടെ സൂപ്പർ ഫോർ പ്രവേശന സാധ്യത എങ്ങനെയാണ്?
പാകിസ്താനെതിരെയുള്ള ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഫലം കാണാതെ വന്നതോടെ ഇരു ടീമും ഓരോ പോയിന്റുകൾ വീതം നേടി. ആദ്യ മത്സരത്തിൽ നേപ്പാളിനെ തോൽപ്പിച്ച പാകിസ്താൻ നിലവിൽ മൂന്ന് പോയിന്റുമായി സൂപ്പർ ഫോറിൽ ഇടം ഉറപ്പിച്ചു കഴിഞ്ഞു. ഒരു പോയിന്റ് മാത്രമാണ് ഇന്ത്യക്കുള്ളത്. ടൂർണമെന്റിന്റെ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണെയെന്നാണ് ആരാധകർ ചോദിക്കുന്നത്.
ALSO READ : Asia Cup 2023 : സൂപ്പർ ഫോറിലെത്താൻ ജയം വേണം; ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ; എപ്പോൾ, എവിടെ കാണാം?
കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം കാൻഡിയിൽ ഇന്ന് 70 ശതമാനത്തോളം മഴയ്ക്ക് സാധ്യതയുണ്ട്. ഇത് ഇന്ത്യയും നേപ്പാളും തമ്മിലുള്ള മത്സരം തന്നെ ഉപേക്ഷിക്കാനാണ് സാധ്യതയെന്നാണ് സൂചന നൽകുന്നത്. അങ്ങനെ ഫലം കാണാത്ത മത്സരത്തിൽ നിന്നും ഇന്ത്യയും നേപ്പാളും ഓരോ പോയിന്റുകൾ വീതം പങ്കിടും. അങ്ങനെയാണെങ്കിൽ രണ്ട് പോയിന്റുമായി ഗ്രൂപ്പ് എയിൽ നിന്നും പാകിസ്താനൊപ്പം ഇന്ത്യയും സൂപ്പർ ഫോറിലേക്ക് പ്രവേശിക്കും. പാകിസ്താനോട് തോറ്റ നേപ്പാളിന് ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും സൂപ്പർ ഫോറിലേക്ക് കരകയറ്റില്ല.
ഇന്ത്യ, നേപ്പാൾ സ്ക്വാഡ്
ഇന്ത്യ - രോഹിത് ശർമ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, തിലക് വർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ കൃഷണ, സഞ്ജു സഞ്ജു സാംസൺ (റിസർവ്)
നേപ്പാൾ - രോഹിത് പൌഡെൽ, കുശാൽ ഭുർതെൽ, ആസിഫ് ഷെയ്ഖ്, ഭീം ഷാർകി, കുശാൽ മല്ലാ, ആരിഫ് ഷെയ്ഖ്, ദിപേന്ദർ സിങ് ഐറി, ഗുൽഷാൻ ഝാ, സോമ്പാൽ കമി, കരൺ കെസി, സന്ദീപ് ലമിച്ചാനെ, ലളിത് രാജഭൻഷി, പ്രതിഷ് ജി സി, മൌസം ധാക്കൽ, സുൻദീപ് ജോറാ, കിഷോർ മേഹ്ത, അർജുൻ സൌദ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...