India vs Nepal Asia Cup Live Streaming : സൂപ്പർ ഫോർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് സെപ്റ്റംബർ നാലിന് നേപ്പാളിനെതിരെ ഇറങ്ങും. പാകിസ്ഥാനെതിരെ ആദ്യ മത്സരം മഴമൂലം ഫലം കാണാതെ നഷ്ടമായതോടെ ഇന്ന് നേപ്പാളിനെതിരെ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. അതേസമയം കാൻഡിയിൽ മഴ വിണ്ടും വില്ലനാകുമെന്നാണ് കരുതുന്നത്.
എപ്പോഴാണ് ഇന്ത്യ-നേപ്പാൾ മത്സരം?
ഗ്രൂപ്പ് എ ടീമുകളായ ഇന്ത്യയും നേപ്പാളും തമ്മിൽ ഏറ്റുമുട്ടക ഇന്ന് തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ്. 2.30ന് ടോസ് ഇടും
ALSO READ : Asia Cup 2023: ഏഷ്യാ കപ്പിൽ പാകിസ്താൻ സേഫായി; സൂപ്പർ 4-ന് യോഗ്യത നേടാൻ ഇന്ത്യ ചെയ്യേണ്ടത്..!
മത്സരം എവിടെ വെച്ച്?
ശ്രീലങ്കയിലെ കാൻഡി പല്ലേകെലെ രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും നേപ്പാളും തമ്മിൽ ഏറ്റുമുട്ടുക
ഇന്ത്യ-നേപ്പാൾ മത്സരം എവിടെ കാണാം?
സ്റ്റാർ നെറ്റ്വർക്കിന് ഇന്ത്യയിൽ ഏഷ്യ കപ്പ് ടൂർണമെന്റിന്റെ സംപ്രേഷണവകാശം. സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെയാണ് ടെലിവിഷൻ സംപ്രേഷണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡിജിറ്റൽ (ഓൺലൈൻ) സംപ്രേഷണവും നടത്തും
ഇന്ത്യ, നേപ്പാൾ സ്ക്വാഡ്
ഇന്ത്യ - രോഹിത് ശർമ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, തിലക് വർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ കൃഷണ, സഞ്ജു സഞ്ജു സാംസൺ (റിസർവ്)
നേപ്പാൾ - രോഹിത് പൌഡെൽ, കുശാൽ ഭുർതെൽ, ആസിഫ് ഷെയ്ഖ്, ഭീം ഷാർകി, കുശാൽ മല്ലാ, ആരിഫ് ഷെയ്ഖ്, ദിപേന്ദർ സിങ് ഐറി, ഗുൽഷാൻ ഝാ, സോമ്പാൽ കമി, കരൺ കെസി, സന്ദീപ് ലമിച്ചാനെ, ലളിത് രാജഭൻഷി, പ്രതിഷ് ജി സി, മൌസം ധാക്കൽ, സുൻദീപ് ജോറാ, കിഷോർ മേഹ്ത, അർജുൻ സൌദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...