ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയ ലക്ഷ്യം പാകിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കി നിർത്തവെ കണ്ടെത്തുകയായിരുന്നു. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഓപ്പണർ മുഹമ്മദ് റിസ്വാനും മുഹമ്മദ് നവാസും ചേർന്നാണ് പാകിസ്ഥാന്റെ വിജയത്തിന് അടിത്തറ പാകിയത്. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ പരാജയമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിസ് ഫീൽഡിങ്ങും മധ്യ ഓവറുകളിൽ വിക്കറ്റെടുക്കാൻ സാധിക്കാഞ്ഞതായിരുന്നു ഇന്ത്യൻ ടീമിന്റെ തോൽവിയുടെ പ്രധാന കാരണം. നിർണായക സമയത്ത് പേസർ അർഷ്ദീപ് സിങ് ക്യാച്ച് വിട്ടു കളഞ്ഞത് ഇന്ത്യയെ കൂടുതൽ സമ്മർദ്ദത്തിലാക്കു. എന്നിരുന്നാലും ഇന്ത്യ അത്രകണ്ട് വിട്ട് കൊടുക്കാനും തയ്യറായില്ല. അവസാന ഓവറിൽ അഞ്ച് പന്ത് രോഹിത് ശർമ്മയും സംഘവും വിജയത്തിനായി പോരാടി.


ALSO READ : Asia Cup 2022 : 'കിങ് കോലി ഈസ് ബാക്ക്'; പാകിസ്ഥാനെതിരെ 182 റൺസ് ലക്ഷ്യമുയർത്തി ഇന്ത്യ; കോലിക്ക് അർധ സെഞ്ചുറി


രണ്ട് സിക്സറും ആറ് ഫോറുകളുടെ അകമ്പടിയോടെയാണ് മുഹമ്മദ് റിസ്വാൻ 51 പന്തിൽ 71 റൺസെടുത്തത്. റിസ്വാൻ പിന്തുണയുമായ മുഹമ്മദ് നവാസ് രണ്ട് സിക്സറും ആറ് ഫോറുമായി നാൽപത് റൺസെടുത്തു. ഇന്ത്യക്കായി ഭുവനേശ്വർ കുമാറു, അർഷ്ദീപും, രവി ബിഷ്നോയിയും ഹാർദിക് പാണ്ഡ്യയും യുസ്വേന്ദ്ര ചഹലും ഓരോ വിക്കറ്റ് വീതം നേടി.


ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ വിരാട് അർധ സെഞ്ചുറി ഇന്നിങ്സിന്റെ പിൻബലത്തിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ 182 റൺസ് വിജയലക്ഷ്യമുയർത്തിയത്. മികച്ച തുടക്കമിട്ട ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും കെ.എൽ രാഹുലിനും തങ്ങളുടെ അധിക നേരത്തേക്ക് തുടരാനായില്ല. തുടർന്ന മൂന്നമനായി ക്രീസിലെത്തിയെ കോലി ഒരു സിക്സറും നാല് ഫോറുകളുടെ അകമ്പടിയോടെയാണ് അർധ സെഞ്ചുറി നേടിയത്.  ഇടവേളകളിൽ ഇന്ത്യയുടെ മധ്യനിരയിലെ വിക്കറ്റുകൾ വീണതോടെ ടീമിന്റെ സ്കോറിങ്ങിൽ ആശങ്ക ഉടലെടുത്തിരുന്നു.44 പന്തിൽ 60 റൺസെടുത്താണ് കോലി പുറത്തായത്. പാകിസ്ഥാനായി സ്പിന്നർ ഷദാബ് ഖാൻ രണ്ടും ബാക്കി ബോളർമാരായ നസീം ഷാ, മുഹമ്മദ് ഹസനാൻ, ഹാരിസ് റൌഫ്, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.