ദുബായ് : ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ 182 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. അർധസെഞ്ചുറി നേടിയ വിരാട് കോലിയുടെ പ്രകടന മികവിലാണ് ഇന്ത്യ പ്രതിരോധിക്കാവുന്ന സ്കോറിലേക്ക് വിജയലക്ഷ്യമുയർത്തിരിക്കുന്നത്. 44 പന്തിൽ 60 റൺസെടുത്ത കോലി മികവിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കുകയായിരുന്നു.
മികച്ച തുടക്കമിട്ട ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും കെ.എൽ രാഹുലിനും തങ്ങളുടെ അധിക നേരത്തേക്ക് തുടരാനായില്ല. തുടർന്ന മൂന്നമനായി ക്രീസിലെത്തിയെ കോലി ഒരു സിക്സറും നാല് ഫോറുകളുടെ അകമ്പടിയോടെയാണ് അർധ സെഞ്ചുറി നേടിയത്. ഇടവേളകളിൽ ഇന്ത്യയുടെ മധ്യനിരയിലെ വിക്കറ്റുകൾ വീണതോടെ ടീമിന്റെ സ്കോറിങ്ങിൽ ആശങ്ക ഉടലെടുത്തിരുന്നു.
ALSO READ : Asia Cup 2022 : ആവേശ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഇതാ ഇന്ത്യ പാക് മത്സരങ്ങളിലെ അഞ്ച് വിവാദ സംഭവങ്ങൾ
Virat Kohli has arrived with a bang
RETURN OF THE KING #INDvsPAK2022 #INDvsPAK #ViratKohli pic.twitter.com/SYSFBzUQjr
— suraj (@thorborgx) September 4, 2022
ആദ്യത്തെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായിരുന്ന ഹാർദിക് പാണ്ഡ്യ പൂജ്യനായി ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത് ഇന്ത്യൻ ടീമിനെ വലച്ചിരുന്നു. 173 നിലയിൽ കോലി റണ്ണൌട്ടായി പുറത്തായതോടെ ഇന്ത്യൻ സ്കോർ 175 കടക്കുമോ എന്ന് സംശയമായിരുന്നു. അവസാന രണ്ട് പന്തിൽ സ്പിന്നർ രവി ബിഷ്നോയി തുടരെ പന്തുകൾ ബൌണ്ടറി കടത്തുകയായിരുന്നു. അതിന് സഹായകമായത് പാക് താരങ്ങളുടെ മിസ് ഫീൽഡിങ്ങായിരുന്നു. പാകിസ്ഥാനായി സ്പിന്നർ ഷദാബ് ഖാൻ രണ്ടും ബാക്കി ബോളർമാരായ നസീം ഷാ, മുഹമ്മദ് ഹസനാൻ, ഹാരിസ് റൌഫ്, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ: രോഹിത് ശർമ, വിരാട് കോലി, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവി ബിഷ്നോയി, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്.
പാകിസ്ഥാന്റെ പ്ലേയിങ് ഇലവൻ : ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ഇഫ്തിഖർ അഹമദ്, ഖുഷ്ദിൽ ഷാ, അസിഫ് അലി, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് അസനെയ്ൻ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.