Asian Games 2023 : ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യ; എക്വെസ്ട്രീനിൽ സ്വർണം
Asian Games 2023 India Medal Tally : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മൂന്നാമത്തെ സ്വർണം നേട്ടമാണ് ഇത്.
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണം മൂന്നായി. എക്വെസ്ട്രീൻ ഡ്രസ്സേജ് ടീം ഇനത്തിലാണ് ഇന്ത്യയുടെ ചരിത്രനേട്ടം. ഏഷ്യഡിന്റെ ചരിത്രത്തിൽ 41 വർഷത്തിൽ ആദ്യമായിട്ടാണ് ഈ ഇനത്തിൽ ഇന്ത്യ സ്വർണം നേടുന്നത്. ദിവ്യാകൃത് സിങ്, സുദിപ്തി ഹജേല, ഹൃഡേയ് ഛേദാ, അനുഷ് അഗർവല്ല എന്നിവരടങ്ങുന്ന ഇന്ത്യൻ ടീമാണ് എക്വെസ്ട്രീനിൽ സ്വർണം നേടുന്നത്. കൂടാതെ സെയിലിങ്ങിൽ രണ്ട് മെഡലുകൾ ഇന്ന് ഇന്ത്യ സ്വന്തമാക്കിട്ടുണ്ട്.
ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്ന് സ്വർണം, നാല് വെള്ളി, ഏഴ് വെങ്കലം എന്നിങ്ങിനെ 14 ആയി ഉയർന്നു. സെയിലിങ്ങിൽ നേഹ താക്കൂറാണ് ഇന്ത്യക്കായി വെള്ളി നേടിയത്. സെയിലിങ്ങിൽ പുരുഷന്മാരുടെ ഇനത്തിൽ എബാദ് അലിയാണ് വെങ്കലം നേടിയത്.
ഷൂട്ടിങ്ങിൽ ഇന്ത്യക്ക് നിരാശയുടെ ഫലമാണ് ഇന്ന് കണ്ടത്. മിക്സഡ് ഡബിൾസ് ടീം ഇനത്തിൽ വെങ്കലത്തിനായിട്ടുള്ള മത്സരത്തിൽ ദക്ഷിണ കൊറിയയോട് തോറ്റു. അതേസമയം ഹോക്കിയിൽ ഇന്ത്യ സിംഗപൂരിനെതിരെ ഗോൾവർഷം നടത്തിയ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം