Asian Games 2023 : ലങ്കയെ തകർത്ത് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 11 ആയി

Asian Games 2023 India W vs Sri Lanka W : വനിത ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന മലയാളി താരം മിന്നുമണിക്കും സ്വർണം

Written by - Jenish Thomas | Last Updated : Sep 25, 2023, 03:47 PM IST
  • ഏഷ്യൻ ഗെയിംസിലെ രണ്ടാമത്തെ സ്വർണം നേട്ടമാണ്
  • മലയാളി താരം മിന്നു മണിക്കും സ്വർണം
  • ഇന്ത്യയുടെ മെഡൽ നേട്ടം 11 ആയി
Asian Games 2023 : ലങ്കയെ തകർത്ത് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 11 ആയി

ഹാങ്ചോ ഏഷ്യൻ ഗെയംസിൽ ഇന്ത്യയുടെ സ്വർണനേട്ടം രണ്ടായി. വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്താണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രണ്ടാം സ്വർണം സ്വന്തമാക്കിയത്. 19 റൺസിനാണ് ഇന്ത്യ ലങ്കയെ തകർത്തത്. സ്വർണം നേടിയവരിൽ മലയാളി താരം മിന്നുമണിയും. എന്നാൽ പ്ലേയിങ് ഇലവനിൽ മിന്നു ഇടം നേടിയിരുന്നില്ല. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ട് സ്വർണം, മൂന്ന് വെള്ളി, ആറ് വെങ്കലം എന്നിങ്ങിനെ 11 ആയി ഉയർന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുക്കുകയായിരുന്നു. സ്മൃതി മന്ദനയുടെയും ജെമീമ റോർഡ്രിഗസിന്റെ ഇന്നിങ്സിലാണ് ഇന്ത്യ 117 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. അതേസമയം മറ്റ് ഇന്ത്യൻ ബാറ്റർമാർ വേണ്ടത്ര പ്രകടനം പുറത്തെടുക്കാതെ വന്നതോടെ ഇന്ത്യൻ സ്കോർ ബോർഡ് 116ൽ ഒതുങ്ങുകയായിരുന്നു.

ALSO READ : Asian Games 2023 : ഹാങ്ചോയിൽ ആദ്യ സ്വർണം വെടിവെച്ചിട്ട് ഇന്ത്യ; നേട്ടം ലോക റെക്കോർഡോടെ

അതേസമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയുടെ ഇന്നിങ്സ് 97 റൺസിന് അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി തിത്താസ് സാധുവും രാജേശ്വരി ഗെയ്ക്വാദും ചേർന്ന് രണ്ടും മുന്നും വിക്കറ്റുകൾ വീതം നേടി. ദീപ്തി ശർമയും പൂജ വസ്ത്രാക്കറും ദേവിക വൈദ്യയുമാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്.

ഇന്ത്യയുടെ രണ്ടാം സ്വർണം മെഡൽ നേട്ടാമണിത്. ഇന്ന് സെപ്റ്റംബർ 25-ാം തീയതി ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനത്തിലാണ് ഇന്ത്യ സ്വർണം നേട്ടത്തിന് തുടക്കമിടുന്നത്.  10 മീറ്റർ എയർ റൈഫിളിൽ പുരുഷ ടീമാണ് ഇന്ത്യക്ക് 19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പട്ടികയിൽ ആദ്യ സ്വർണമെത്തിച്ചത്. ലോക, ഏഷ്യൻ ഗെയിംസ്, ഏഷ്യ എന്നീ റെക്കോർഡുകൾ ഭേദിച്ചാണ് ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം. ദിവ്യാൻഷ് പൻവാർ, ഐശ്വരി തോമാർ, രുദ്രാങ്കാശ് പാട്ടിൽ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് സ്വർണം നേടി നൽകിയത്. 1893.7 എന്ന റെക്കോർഡ് സ്കോറോടെയാണ് ഇന്ത്യ സ്വർണം നേടിയത്. ഇതിന് പുറമെ തുഴച്ചിലിലും ഷൂട്ടിങ്ങിലും ഇന്ത്യ വെങ്കലം സ്വന്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം

Trending News