Asian Games 2023 : സ്വർണവും വെള്ളിയും വെടിവെച്ചിട്ട് ഇന്ത്യൻ വനിത ഷൂട്ടർമാർ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം
Asian Games 2023 Medal Tally : ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 16 ആയി ഉയർന്നു.
ഹാങ്ചോ : എഷ്യൻ ഗെയിംസിന്റെ നാലാം ദിനത്തിൽ സുവർണനേട്ടവുമായി ഇന്ത്യയുടെ തുടക്കം. ഷൂട്ടിങ്ങിൽ സ്വർണവും വെള്ളിയും രണ്ട് ഇനങ്ങളിലായി ഇന്ത്യ വനിത ടീമുകൾ സ്വന്തമാക്കി. ഇതോടെ ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം മെഡൽ നേട്ടം നാലായി. വനിതകളുടെ 25 മീറ്റർ പിസ്റ്റൽ ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. മനു ഭാക്കർ, റിഥം സങ്വാൻ, ഇഷാ സിങ് എന്നിവരാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഷൂട്ടിങ്ങിൽ ഇന്ത്യ നേടുന്ന രണ്ടാത്തെ സ്വർണമാണിത്.
വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിലാണ് ഇന്ത്യ വെള്ളി സ്വന്തമാക്കിയത്. സിഫ്ത് കൌർ സമ്ര, മാനിനി കൌശിക്, ആഷി ചോക്സി എന്നിവരാണ് ഇന്ത്യക്കായി വെള്ളി സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം നാല് സ്വർണം, അഞ്ച് വെള്ളി, ഏഴ് വെങ്കലം എന്നിങ്ങിനെ 16 ആയി ഉയർന്നു.
ALSO READ : Asian Games 2023 : ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യ; എക്വെസ്ട്രീനിൽ സ്വർണം
വനിതകളുടെ 25 മീറ്റർ പിസ്റ്റൽ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ മനു ഭാക്കറും ഇഷ സിങ്ങും ഫൈനലിലേക്ക് ഇടം നേടി. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വ്യക്തിഗത ഇനത്തിലും ഇന്ത്യക്ക് ഇന്ന് ഫൈനലുണ്ട്. സിഫ്ത് കൌർ സമ്രയും ആഷി ചോക്സിയുമാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. പുരുഷന്മാരുടെ സ്കീറ്റ്സിൽ ആനന്ദ് ജീത് സിങ്ങും ഇന്ത്യക്ക് വേണ്ടി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം