ന്യൂ ഡൽഹി : കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഫുട്ബോളിന്റെ ഉന്നമനത്തിനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 16 ലക്ഷം രൂപയ്ക്ക് ജ്യോത്സ്യനെ നിയമിച്ചു എന്ന റിപ്പോർട്ട് പുറത്തേക്കെത്തുന്നത്. ഇന്ത്യൻ ടീം താരങ്ങൾക്ക് പ്രചോദനം നൽകാൻ എഐഎഫ്എഫ് ഒരു സംഘത്തെ പ്രത്യേകം നിയമിച്ചിരുന്നു. എന്നാൽ അത് പിന്നീട് ജ്യോതിഷവുമായി ബന്ധപ്പെട്ട ഒരു സ്ഥാപനമാണെന്ന് വെളിച്ചെത്ത് എത്തുകയായിരുന്നുയെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി റിപ്പോർട്ടുകൾ എത്തി തുടങ്ങുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

16 ലക്ഷം രൂപ അല്ല 24 ലക്ഷം രൂപയ്ക്ക് മൂന്ന് മാസത്തേക്കുള്ള കരാറാണ് എഐഎഫ്എഫിനും ജ്യോതിഷം സ്ഥാപനവും തമ്മിലുള്ളതെന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ന്യാസ്സാ അസ്ട്രോകോർപ് എന്ന കമ്പനിയുമായി മൂന്ന് മാസത്തേക്ക് 24 ലക്ഷം രൂപയുടെ കരാറിലാണ് എഐഎഫ്എഫ് ഏർപ്പെട്ടിരിക്കുന്നത്. കരാർ കാലാവധി ജൂൺ 30ന് അവസാനിക്കുകയും ചെയ്യും. കരാറിൽ 2022 ഏപ്രിൽ 29 എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസാണ് ഒപ്പിട്ടിരിക്കുന്നതെന്ന് ടിഒഐ റിപ്പോർട്ട് ചെയ്യുന്നു. 


ALSO READ : ISL : ആഷിഖ് കരുണിയൻ എടികെയിൽ; പകരം പ്രബീർ ദാസിനെ ടീമിലെത്തിച്ച് ബെംഗളൂരു എഫ്സി


ജ്യോതിഷത്തിനൊപ്പം ഇന്ത്യൻ ഫുട്ബോൾ ടീം താരങ്ങൾക്ക് കരിയർ സംബന്ധിച്ചും സ്വകാര്യമായും പ്രത്യേകം ട്രെയിനിങും നൽകുമെന്നും കരാറിൽ പറയുന്നു. ഓരോ മാസം എട്ട് ലക്ഷം രൂപ വീതം മൂന്ന് മാസത്തേക്ക് 24 ലക്ഷം രൂപ നൽകാമെന്നാണ് കരാർ. എന്നാൽ സംഭവം പുറത്തായതോടെ ഇതുവരെ 16 ലക്ഷം രൂപ മാത്രമെ എഐഎഫ്എഫ് ജ്യോതിഷം കമ്പനിക്ക് നൽകിയത്. ഇതിന് പുറമെ കമ്പനിയുടെ മറ്റ് ചിലവുകൾക്ക് ഉപയോഗിക്കുന്ന പണം അതും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വഹിക്കുമെന്നാണ് കരാറിൽ പറഞ്ഞിരിക്കുന്നത്. 


ഇതിൽ ശ്രദ്ധേയമായ കാര്യമെന്തെന്നാൽ ഈ മൂന്ന് മാസത്തെ കാലയളവിൽ താരങ്ങൾക്ക് പ്രചോദനം നൽകുന്നതിന് മൂന്ന് ഇടങ്ങളിൽ വച്ച് പരിപാടികൾ നിശ്ചിയിച്ചിരുന്നു എന്ന് കരാറിൽ പറയുന്നു. ഒന്ന് ബല്ലെരിയിൽ രണ്ട് തവണ കൊൽക്കത്തയിൽ വെച്ചാണ് പ്രത്യേക മോട്ടിവേഷൻ പരിപാടി സംഘടിപ്പിച്ചതെന്ന് പറയുന്നുത്. എന്നാൽ തങ്ങൾക്ക് ഇത്തരത്തിൽ ഒരു സെക്ഷൻ ലഭിച്ചിട്ടില്ലയെന്നാണ് ഇന്ത്യൻ താരങ്ങൾ പറയുന്നത്. അങ്ങനെ ഒരു പരിപാടി നടന്നതായി പോലും ഓർക്കുന്നില്ലയെന്നാണ് ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ പറയുന്നത്. ഇങ്ങനെ സംഭവം തങ്ങൾക്കുണ്ടായിട്ടില്ല ഒരു മുതിർന്ന ഇന്ത്യൻ താരത്തെ ഉദ്ദരിച്ചു കൊണ്ട് ടൈ ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 


ALSO READ : Aisan Cup 2023 Qualifiers : ഹോങ്കോങിനെ തകർത്ത് ഇന്ത്യ ആധികാരികമായി ഏഷ്യൻ കപ്പിൽ


സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തിൽ ഫോറൻസിക് ഓഡിറ്റ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എഐഎഫ്എഫിന്റെ ആക്ടിങ് ജനറൽ സെക്രട്ടറിയായ സുനന്ദോ ധാർ അറിയിച്ചു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.