രാജ്യത്തിന്റെ കായികരംഗത്തെ ഇനി വേഗറാണി പി ടി ഉഷ നയിക്കും
ഒളിമ്പിക്സിൽ പങ്കെടുത്ത ഒരാൾ തിരഞ്ഞെടുപ്പിലൂടെ അസോസിയേഷന്റെ തലപ്പത്തെത്തുന്നത് ആദ്യം
രാജ്യത്തിന്റെ കായികരംഗത്തെ ഇനി വേഗറാണി പി ടി ഉഷ നയിക്കും . ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് പി ടി ഉഷയെ തിരഞ്ഞെടുക്കും . മറ്റാരും പത്രിക നൽകാത്തതിനാൽ എതിരില്ലാതെതന്നെ പി ടി ഉഷ തിരഞ്ഞെടുക്കും . ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് 58 കാരിയായ ഉഷ . ഒളിമ്പിക്സിൽ പങ്കെടുത്ത ഒരാൾ തിരഞ്ഞെടുപ്പിലൂടെ അസോസിയേഷന്റെ തലപ്പത്തെത്തുന്നത് ആദ്യം.
മുൻകാലത്ത് അസോസിയേഷനിൽ അംഗമാകാൻതന്നെ വനിതകൾക്ക് പ്രയാസമായിരുന്നു.രാജകുടുംബാംഗങ്ങളും ബിസിനസുകാരും മാത്രമായിരുന്നു മുൻ കാലങ്ങളിൽ ഐ.ഒ.എ.യുടെ പ്രസിഡന്റ് പട്ടികയിൽ ഉണ്ടായിരുന്നത് . ആ സ്ഥാനത്തേക്കാണ് പി ടി ഉഷ എത്തുന്നത് . ഡിസംബർ പത്തിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് . പയ്യോളി എക്സ്‌പ്രസ് എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ഉഷയ്ക്ക് 1984ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസ് മത്സരത്തിൽ വെങ്കലമെഡൽ നഷ്ടമായി .
ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ നേടി . 1985ലും 1986ലും ലോക അത്ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു . ഏഷ്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റേയും നിരീക്ഷകപദവി വഹിച്ചിട്ടുണ്ട് . 2022 ജൂലായി മുതൽ രാജ്യസഭാംഗമാണ് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...