ISL: ഐഎസ്എൽ കിരീടം എടികെ മോഹൻ ബഗാന്; വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ
ATK Mohun Bagan: നാലാം തവണയാണ് എടികെ മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടുന്നത്. എടികെ മോഹൻ ബഗാനെന്ന് പേര് മാറ്റിയതിന് ശേഷം നേടുന്ന ആദ്യത്തെ ഫൈനൽ വിജയമാണിത്.
ഐഎസ്എൽ കിരീടം നേടി എടികെ മോഹൻ ബഗാൻ. ബംഗളൂരു എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് പരാജയപ്പെടുത്തിയാണ് എടികെ കിരീടം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനിലയിലായിരുന്നു മത്സരം. എടികെയുടെ ഗോൾ കീപ്പറായ വിശാൽ കെയ്ത്ത് ആണ് എടികെയുടെ രക്ഷകനായത്. നാലാം തവണയാണ് എടികെ മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടുന്നത്. എടികെ മോഹൻ ബഗാനെന്ന് പേര് മാറ്റിയതിന് ശേഷം നേടുന്ന ആദ്യത്തെ ഫൈനൽ വിജയമാണിത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ എടികെ മോഹൻ ബഗാനായി ദിമിത്രി പെട്രാഡോസ്, ലിസ്റ്റൻ കൊളാസോ, കിയാൻ നസ്സീറി, മൻവീർ സിങ് എന്നിവർ ഗോളുകൾ നേടി. ബെംഗളൂരുവിനായി അലൻ കോസ്റ്റ, റോയ് കൃഷ്ണ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടി. ബെംഗളൂരുവിന്റെ ബ്രൂണോ റാമിറസിന്റെ കിക്ക് എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്ത് തടുത്തിട്ടു.
ALSO READ: ISL : ബെംഗളൂരു എഫ് സി ഐഎസ്എൽ ഫൈനലിൽ; പെനാൽറ്റിയിൽ മുംബൈ സിറ്റിയെ തോൽപ്പിച്ചു
അവസാന കിക്കെടുത്ത ബെംഗളൂരുവിന്റെ പാബ്ലോ പെരസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്കു പോയി. ഐഎസ്എൽ കിരീടം നേടിയ എടികെ മോഹൻ ബഗാന് പാരിതോഷികമായി ആറ് കോടി രൂപ ലഭിക്കും. ബെംഗളൂരു എഫ്‍സിക്ക് 2.5 കോടി രൂപയാണ് ലഭിക്കുക. എടികെ മോഹൻ ബഗാന്റെ ഗോൾ കീപ്പർ വിശാൽ കെയ്ത്ത് ഗോൾഡൻ ഗ്ലൗവ് സ്വന്തമാക്കി. ഗോൾഡൻ ബൂട്ട് ഒഡീഷ എഫ്സിയുട ഡിയേഗോ മൗറീഷ്യോയ്ക്ക് ലഭിച്ചു. എമർജിങ് പ്ലെയർ- ബെംഗളൂരു എഫ്സിയുടെ ശിവ ശക്തി നാരായണൻ. ഹീറോ ഓഫ് ദ് ലീഗ്- മുംബൈ സിറ്റിയുടെ ലാലിയൻസുവാല ചാങ്ടെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...