ന്യൂഡൽഹി: ന്യൂഡൽഹി:ബി.സി.സി​.ഐയെ പിന്തുണച്ച്​ കേന്ദ്രസർക്കാർ. ബി.സി.സി​.െഎ ഭാരവാഹികളെ പുറത്താക്കിയ നടപടി പുനപരിശോധിക്കണമെന്ന്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവ​​ശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂലൈ 18ലെ വിധി പുന:പരിശോധിക്കണമെന്നാണ്​ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹത്ത്​ഗി ആവശ്യപ്പെട്ടത്​. 


ബിസിസിഐയില്‍ സര്‍ക്കാരിന് പ്രാതിനിധ്യം വേണമെന്നും ഇതിനായി ലോധ സമിതി ശുപാര്‍ശ പുനഃപരിശോധിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. ഭരണസമിതിയില്‍ ഈ മാസം 24ന് കോടതി തീരുമാനമെടുക്കും.


അതേസമയം, ബി.സി.സി.ഐ ഭരണസമിതിയിലേക്ക് ഒന്‍പത് പേരുകള്‍ സുപ്രീം കോടതി നിയമിച്ച രണ്ടംഗ പാനല്‍ നിര്‍ദ്ദേശിച്ചു. ലോധ കമ്മറ്റി ശിപാര്‍ശ പ്രകാരമാണ് ഒന്‍പതംഗ സമിതിയെ ശിപാര്‍ശ ചെയ്തത്.  


എന്നാല്‍ പേരുകള്‍ പുറത്തുവിടരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. പട്ടികയിൽ 70 വയസിനു മുകളിലുള്ളവരെ ഉൾപ്പെടുത്തിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.