AUS vs AFG: സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഓസീസ്; അട്ടിമറിക്കാന്‍ അഫ്ഗാന്, ഇന്ന് ആവേശപ്പോര്
AUS vs AFG ODI WC 2023: നിലവിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മാത്രമാണ് സെമി ഫൈനലിലേയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്.
മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയ - അഫ്ഗാനിസ്താന് പോരാട്ടം. സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഓസ്ട്രേലിയയും ചരിത്രം കുറിക്കാനൊരുങ്ങി അഫ്ഗാനിസ്താനും ഇറങ്ങുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നാണ് പ്രതീക്ഷ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമി ഫൈനല്‍ ഉറപ്പിച്ചതിനാല്‍ അവസാന രണ്ട് സ്ഥാനത്തിനായി ടീമുകള്‍ വാശിയേറിയ പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നത്. 7 കളികളില്‍ 5 വിജയവുമായി ഓസീസ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ 12 പോയിന്റുമായി ഓസീസിന് സെമി ബെര്‍ത്ത് ഉറപ്പിക്കാം.
ALSO READ: ക്രിക്കറ്റ് ചരിത്രത്തിലാദ്യം! ക്രീസിലെത്തും മുന്നേ ഔട്ടായി മാത്യൂസ്; ഷക്കിബിന് പൊങ്കാല
മറുഭാഗത്ത്, ലോകകപ്പില്‍ സ്വപ്നതുല്യമായ കുതിപ്പാണ് അഫ്ഗാനിസ്താന് നടത്തുന്നത്. 7 മത്സരങ്ങളില്‍ 4 വിജയങ്ങളോടെ 8 പോയിന്റുമായി അഫ്ഗാനിസ്താന് പാകിസ്താന് പിന്നില്‍ 6-ാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കാനാല് പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്താന് 5-ാം സ്ഥാനത്ത് എത്തും. ഇതോടെ സെമി ഫൈനലിലെ അവസാന സ്ഥാനത്തിനായി അഫ്ഗാനിസ്താനും ന്യൂസിലന്‍ഡും പാകിസ്താനും തമ്മിലാകും പോരാട്ടം.
സാധ്യതാ ടീം
ഓസ്ട്രേലിയ: ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് / മർനസ് ലബുഷെയ്ൻ, ജോഷ് ഇംഗ്ലിസ് (WK), ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (C), മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസൽവുഡ്.
അഫ്ഗാനിസ്താൻ: റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (C), അസ്മത്തുള്ള ഒമർസായി, ഇക്രം അലിഖിൽ (WK), മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ-ഉൽ-ഹഖ് / നൂർ അഹമ്മദ്, ഫസൽഹഖ്മദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.