Aus vs Ban: ബംഗ്ലാദേശിന്റെ തലയില്‍ ഇടിത്തീയായി മാര്‍ഷ്; ഓസീസിന് തകര്‍പ്പന്‍ ജയം
AUS vs BAN ODI WC 2023: 132 പന്തുകളില്‍ 17 ബൗണ്ടറികളും സിക്‌സറും പറത്തിയ മാര്‍ഷ് 177 റൺസ് നേടി.
മുംബൈ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 307 റണ്‍സ് വിജയലക്ഷ്യം 2 വിക്കറ്റും 32 പന്തുകളും ബാക്കി നിര്‍ത്തി ഓസീസ് മറികടന്നു. മിച്ചല്‍ മാര്‍ഷിന്റെ അപരാജിത സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
താരതമ്യേന വലിയ വിജയലക്ഷ്യത്തിലേയ്ക്ക് തകര്‍ച്ചയോടെയാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. ഫോമിലുള്ള ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് 12 റണ്‍സില്‍ നില്‍ക്കവെ ഓസീസിന് നഷ്ടമായി. മൂന്നമനായി ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ഓസ്‌ട്രേലിയയുടെ ചേസിംഗിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ടീം സ്‌കോര്‍ 132ല്‍ നില്‍ക്കവെ വാര്‍ണര്‍ 53 റണ്‍സിന് പുറത്തായി.
ALSO READ: ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍; ലോകകപ്പിൽ 'കണക്കുകള്‍ പിഴച്ച്' പാകിസ്താന്‍ പുറത്തേയ്ക്ക്
വാര്‍ണര്‍ പുറത്തായതോടെ ചേസിംഗിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാര്‍ഷ് ആഞ്ഞടിച്ചു. പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തും ഫോമിലേയ്ക്ക് ഉയര്‍ന്നതോടെ ഓസീസിന്റെ സ്‌കോറിംഗിന് വേഗം കൂടി. 132 പന്തുകളില്‍ 17 ബൗണ്ടറികളും സിക്‌സറും പറത്തിയ മാര്‍ഷ് 177 റണ്‍സുമായി പുറത്താകാതെ നിന്നു. 64 പന്തില്‍ 63 റണ്‍സുമായി സ്മിത്ത് മാര്‍ഷിന് ഉറച്ച പിന്തുണ നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.