ചെന്നൈ: ഏകദിന ലോകകപ്പിലെ 18-ാം മത്സരത്തില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സ് നേടി. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുടെയും മിച്ചല്‍ മാര്‍ഷിന്റെയും തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാകിസ്താന്റെ പേരുകേട്ട ബൗളിംഗ് നിരയെ നിര്‍ഭയമായാണ് ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും നേരിട്ടത്. ഷഹീന്‍ അഫ്രീദിയെയും ഹസന്‍ അലിയെയും ഹാരിസ് റൗഫിനെയും ഇരുവരും മാറി മാറി പരീക്ഷിച്ചു. കൂട്ടത്തില്‍ ഹാരിസ് റൗഫിനാണ് ഏറ്റവും കൂടുതല്‍ 'തല്ല്' കട്ടിയത്. തന്റെ 5-ാം ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ 60ലധികം റണ്‍സാണ് റൗഫ് വഴങ്ങിയത്. 


ALSO READ: അത് വൈഡായിരുന്നോ? എന്തുകൊണ്ട് അമ്പയർ വൈഡ് നൽകിയില്ല?


വാര്‍ണര്‍ 85 പന്തിലും മാര്‍ഷ് 101 പന്തിലും സെഞ്ച്വറി തികച്ചു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 259 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. വാര്‍ണര്‍ 124 പന്തില്‍ 14 ബൗണ്ടറികളും 9 സിക്‌സറുകളും സഹിതം 163 റണ്‍സ് നേടി. 108 പന്തില്‍ 10 ബൗണ്ടറികളും 9 സിക്‌സറുകളും പറത്തിയ മാര്‍ഷ് 121 റണ്‍സാണ് നേടിയത്. മൂന്നാമനായെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. 9 പന്തില്‍ 7 റണ്‍സുമായി സ്റ്റീവ് സ്മിത്തും മടങ്ങി. 


അവസാന ഓവറുകളില്‍ പാക് ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 400 കടക്കാതെ തടയാന്‍ സഹായിച്ചത്. പാകിസ്താന് വേണ്ടി ഷഹീന്‍ അഫ്രീദി 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. 8 ഓവറില്‍ 83 റണ്‍സ് വഴങ്ങിയെങ്കിലും 3 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഹാരിസ് റൗഫിനായി. ഉസാമ മിര്‍ ഒരു വിക്കറ്റ് വീഴ്ത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.