ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പൂരുഷ സിംഗിൾസിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ഫൈനൽ കാണാതെ പുറത്ത്. സെമി ഫൈനലിൽ ഇറ്റാലിയൻ യുവതാരം യാനിക് സിന്നറിനോടാണ് തോറ്റാണ് നൊവാക് ജോക്കോവിച്ച് ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ നിന്നും പുറത്തകുന്നത്. നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനും കൂടിയാണ് ജോക്കോവിച്ച്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു യാനിക് സിന്നറുടെ ജയം. സ്കോർ 6-1, 6-2, 6-7, 6-3.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ രണ്ട് സെറ്റുകൾ ഇറ്റാലിയൻ താരം അനയാസം സ്വന്തമാക്കി. എന്നാൽ മൂന്നാം സെറ്റിൽ വാശിയേറിയ പോരാട്ടത്തിൽ ടൈ ബ്രേക്കറിലുടെ ടൂർണമെന്റിലെ ഒന്നാം സീഡ് താരം ജോക്കോവിച്ച് പിടിച്ചെടുത്തു. എന്നാൽ നാലാം സെറ്റും അനയാസം നേടി ഇറ്റാലിയൻ താരം തന്റെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനൽ ഉറപ്പിക്കുകയായിരുന്നു. 2018ന് ശേഷം ഇതാദ്യമായിട്ടാണ് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനൽ കാണാതെ പുറത്താകുന്നത്.


ALSO READ : Australian Open 2024 : ഓസ്ട്രേലിയൻ ഓപ്പൺ; 27-ാം റാങ്ക് താരത്തെ അട്ടിമറിച്ച് ഇന്ത്യൻ താരം സമിത് നാഗൽ രണ്ടാം റൗണ്ടിൽ


ഇന്ന് നടക്കുന്ന മറ്റൊരു സെമിയിൽ റഷ്യൻ താരം ഡാനിൽ മെഡ്വഡേവും ജർമനിയുടെ അലക്സാണ്ട സ്വരേവും തമ്മിൽ ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയിയുമായി സിന്നർ 28-ാം തീയതി ഞായറാഴ്ച ഏറ്റുമുട്ടും. നാളെ ജനുവരി 27 ശനിയാഴ്ച നടക്കുന്ന വനിത സിംഗിൾസ് ഫൈനലിൽ ചൈനയുടെ ക്വിൻവെൻ സെങ്ങും ബെലാറസ് താരം അര്യനാ സബലെങ്കയും തമ്മിൽ ഏറ്റുമുട്ടും.


അതേസയമം പുരുഷ ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ ഫൈനലിൽ പ്രവേശിപ്പിച്ചു. ഓസ്ട്രേലിയൻ താരം മാത്യു എബ്ഡെനുമായി ചേർന്ന് ചൈനീസ് ചെക്ക് റിപ്പബ്ലിക്കൻ സഖ്യത്തെ തോൽപ്പിച്ചാണ് 43കാരനായ ബൊപ്പണയുടെ ഫൈനൽ പ്രവേശനം. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യൻ താരം ഓസ്ട്രേലയൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. നാളെ ശനിയാഴ്ചയാണ് ഫൈനൽ. ഇറ്റാലിയൻ സഖ്യം സിമോണേ ബൊളേലിയും ആന്ദ്രെ വാവസോറിയുമാണ് ഇന്തോ-ഓസ്ട്രേലിയൻ സഖ്യത്തിന്റെ ഫൈനലിലെ എതിരാളികൾ. ടൂർണമെന്റിലെ രണ്ടാം സീഡ് സഖ്യമാണ് ബൊപ്പണ-എബ്ഡെൻ സഖ്യത്തിന്റേത്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.