Australian Open 2024 : 43-ാം വയസിൽ ഗ്രാൻഡ് സ്ലാം കിരീടം നേട്ടവുമായി രോഹൻ ബൊപ്പണ്ണ; ഓസ്ട്രേലിയൻ ഓപ്പണിൽ മുത്തമിട്ട് ഇന്ത്യ-ഓസീസ് സഖ്യം
Rohan Bopanna Australian Open 2024 : പുരുഷ ഡബിൾസിൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായമേറിയ താരമായി രോഹൻ ബൊപ്പണ്ണ
Australian Open 2024 Updates : ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ കിരീട നേട്ടവുമായി ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ. ഓസ്ട്രേലിയൻ താരം മാത്യു എബ്ഡെനൊപ്പം ചേർന്നാണ് ബൊപ്പണ്ണ തന്റെ കരിയറിലെ ആദ്യ പുരുഷ ഡബിൾസ് ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കുന്നത്. കിരീട നേട്ടത്തിലൂടെ ഗ്രാൻഡ് സ്ലാം നേടുന്ന ഏറ്റവും പ്രായമേറിയ താരമായി ബൊപ്പണ്ണ. ഫൈനലിൽ ഇറ്റാലിയൻ സഖ്യം സിമോണെ ബൊളേല്ലി- ആന്ദ്രെ വാവസ്സോറിയെ തകർത്താണ് ബൊപ്പണ്ണയുടെയും എബ്ഡെന്റെയും ജയം. നേരിട്ടുള്ള സെറ്റിനാണ് ഇന്ത്യ-ഒസീസ് സഖ്യത്തിന്റെ ജയം. സ്കോർ 7-6 (7-0), 7-5.
ബൊപ്പണ്ണയുടെ ടെന്നീസ് കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീട നേട്ടമാണിത്. നേരത്തെ 2017ലെ ഫ്രഞ്ച് ഓപ്പണിൽ മിക്സഡ് ഡബിൾസിലാണ് ബൊപ്പണ്ണ ആദ്യമായി ഗ്രാൻഡ് സ്ലാം കിരീടം നേടുന്നത്. അന്ന് കനേഡിയൻ താരം ഗെബ്രിയേല ഡബ്രോവ്സ്കിക്കൊപ്പമായിരുന്നു ബൊപ്പണ്ണ തന്റെ ടെന്നീസ് കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടുന്നത്. ഓസ്ട്രേലിയൻ താരം എബ്ഡെൻ നേടുന്ന രണ്ടാമത്തെ ഗ്രാൻഡ് സ്ലാം കിരീടമാണിത്. നേരത്തെ 2022ൽ വിംബിൾഡണ്ണിൽ ഉയർത്തിയ പുരുഷ ഡബിൾസ് കിരീടമാണ് ഓസീസ് താരത്തിന്റെ കന്നി ഗ്രാൻഡ് സ്ലാം നേട്ടം.
ഫൈനലിൽ മത്സരത്തിൽ നേരിട്ടുള്ള സെറ്റിനാണ് ഇന്ത്യ-ഓസീസ് സഖ്യത്തിന്റെ ജയം. ആദ്യ സെറ്റ് ടൈ-ബ്രേക്കറിലൂടെയാണ് ബൊപ്പണ്ണയും മാത്യു എബ്ഡെനും സ്വന്തമാക്കിയത്. ടൈ-ബ്രേക്കറിൽ ഇന്ത്യ-ഒസീസ് സഖ്യത്തിന്റെ അപ്രമാദിത്വമായിരുന്നു. തുടർന്ന് സെറ്റ് ടൈ-ബ്രേക്കറിലേക്ക് പോകാതെ സ്വന്തമാക്കി. ടൂർണമെന്റിലെ രണ്ടാം സീഡ് സഖ്യമാണ് ബൊപ്പണ്ണയുടെയും എബ്ഡെന്റെയും.
അതേസമയം ഇന്ന് നടന്ന മറ്റൊരു ഫൈനലിൽ ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾ കിരീടം ബെലൂറസ് താരം അര്യനാ സബലെങ്ക സ്വന്തമാക്കി. 12-ാം സീഡ് ചൈനീസ് താരം ക്വിൻവെൻ സെങ്ങിനെ നേരിട്ടുള്ള സെറ്റിനാണ് സബലെങ്ക കീഴ്പ്പെടുത്തിയത്. സ്കോർ 6-3, 6-2. നാളെ ജനുവരി 28 ഞായറാഴ്ചയാണ് ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനൽ. ഇറ്റാലിയൻ താരം യാനിക്ക് സിന്നറും റഷ്യയുടെ ഡാനിൽ മെഡ്വഡേവും തമ്മിലാണ് ഫൈനൽ ഏറ്റുമുട്ടുക. ഒന്നാം സീഡ് താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചാണ് ഇറ്റാലിയൻ താരത്തിന്റെ കന്നി ഗ്രാൻഡ് സ്ലാം ഫൈനൽ പ്രവേശനം. സെമിയിൽ ജെർമൻ താരം അലക്സാണ്ടർ സ്വെരേവിനെ മറികടന്നാണ് മെഡ്വഡേവിന്റെ ഫൈനൽ പ്രവേശനം.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.