അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ആഘോഷത്തിലാണ് രാജ്യം. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമനനായി അയോധ്യയിലെ രാമജന്മഭൂമിയിൽ വെച്ച് നടന്ന ചടങ്ങിലാണ് രാംലല്ല (ബാലരാമ) വിഗ്രഹത്തിന്റെ പ്രതിഷ്ഠാ നടത്തിയത്. സിനിമ, കായികം, വ്യവസായം തുടങ്ങി നിരവധി മേഖലയിലെ പ്രമുഖർ പ്രണ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷിയാകുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചൻ ടെൻഡുൽക്കറും പങ്കെടുക്കകുയം ചെയ്തു. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ജയ് ശ്രീറാം എന്ന് വിളിച്ചുകൊണ്ടുള്ള സച്ചിന്റെ പ്രതികരണം പുറത്ത് വരികയും ചെയ്തു. ടൈം നൗ എന്ന മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് ജയ് ശ്രീറാം എന്ന പറഞ്ഞുകൊണ്ട് സച്ചിൻ തന്റെ സന്തോഷം പങ്കുവെച്ചത്. 


തനിക്ക് പ്രത്യേക അനുഭൂതിയാണ് തോന്നുന്നത്. ചരിത്രപരമായ ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ച തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അവസരങ്ങളിൽ ഒന്നാണെന്ന് സച്ചിൻ പ്രതികരിച്ചു. കൂടാതെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനുള്ള ഭക്തരുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് നടന്നത്. എല്ലാവരും ഇവിടെ വന്ന് ശ്രീരാമന്റെ അനുഗ്രഹം തേടണമെന്നും സച്ചിൻ തന്റെ പ്രതികരണത്തിൽ പറഞ്ഞു.


ALSO READ : Ayodhya Ram temple: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു; മുഖ്യയജമാനനായി മോദി


"ജയ് ശ്രീ റാം... ഇതൊരു പ്രത്യേക അനുഭൂതിയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനുള്ള ഭക്തരുടെ ഒരു സ്വപ്ന സാക്ഷാത്കാരണമാണിതെന്നാണ് ഞാൻ പറയുന്നത്. എല്ലാവരും വരൂ, അനുഗ്രഹങ്ങൾ വാങ്ങൂ... അതിലും വലുതായി മറ്റൊന്നുമില്ല" സച്ചിൻ പറഞ്ഞു.



അഭിജീത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12.29നും 12.30നും ഇടയിലാണ് രാംലല്ല വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമാനനായി പ്രാണ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കി. നിര്‍ണായകമായ 84 സെക്കന്‍ഡിനുള്ളില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മീകാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചത്. 121 ആചാര്യന്‍മാരും പ്രമുഖ വ്യക്തികളും ചടങ്ങിന് സാക്ഷിയായി. ചടങ്ങില്‍ പ്രധാനമന്ത്രിയ്ക്ക് ഒപ്പം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഉണ്ടായിരുന്നു. രാമക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.