Shakib Al Hasan | ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന് പൊതു തിരഞ്ഞെടുപ്പിൽ വൻ വിജയം
ക്രിക്കറ്റിൽ നിന്ന് താൽക്കാലിക അവധിയെടുത്തിരിക്കുകയാണ് ഷാക്കിബ് ഇപ്പോൾ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മൂന്ന് ഫോർമാറ്റുകളിലും ഒരേസമയം ഒന്നാം നമ്പർ ഓൾറൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് ഷാക്കിബ്
പ്രതിപക്ഷം ബഹിഷ്കരിച്ച ബംഗ്ലാദേശ് പൊതു തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന് വൻ വിജയം. പടിഞ്ഞാറൻ പട്ടണമായ മഗുര മണ്ഡലത്തിൽ നിന്നും 150,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിരാളിയെ പരാജയപ്പെടുത്തിയത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേരത്തെ മത്സരം ബഹിഷ്കരിച്ചിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് അഞ്ചാം തവണയും അധികാരത്തിലെത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.
36-കാരനായ ടീമിലെ ഓൾറൗണ്ടറാണ് ഷാക്കിബ് അൽ ഹസൻ. തിരഞ്ഞെടുപ്പിൽ തനിക്ക് ഗുരുതരമായ തടസ്സങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് സമ്മതിച്ചെങ്കിലും, എല്ലാ മത്സരങ്ങളും ഇപ്പോഴും തന്നെ ഉത്കണ്ഠ തരുന്നതാണെന്ന് തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർത്ത ഏജൻസിയായ എഎഫ്‌പിയോട് ഷാക്കിബ് പറഞ്ഞിരുന്നു.
ക്രിക്കറ്റിൽ നിന്ന് താൽക്കാലിക അവധിയെടുത്തിരിക്കുകയാണ് ഷാക്കിബ് ഇപ്പോൾ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മൂന്ന് ഫോർമാറ്റുകളിലും ഒരേസമയം ഒന്നാം നമ്പർ ഓൾറൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് ഷാക്കിബ്. 19 വയസ്സുള്ളപ്പോഴായിരുന്നു ബാറ്റിംഗ് ഓൾറൗണ്ടറായി 2006 ലെ അന്താരാഷ്ട്ര അരങ്ങേറ്റം. ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ ഡേവിഡ്-ആൻഡ്-ഗോലിയാത്ത് ഷോയിൽ ഹാഫ് സെഞ്ചുറി നേടിയതോടെ താരം ശ്രദ്ധിക്കപ്പെട്ടു.
മോശം അച്ചടക്കത്തിനും ഷക്കീബ് കുപ്രസിദ്ധി പ്രശസ്തി നേടിയിട്ടുണ്ട്, ഒരിക്കൽ കാണികളെ ബാറ്റുകൊണ്ട് ഭീഷണിപ്പെടുത്തിയതുപം കൂടാതെ ഒരു ടെലിവിഷൻ ക്രൂവിനോട് മോശമായ ആംഗ്യം കാണിച്ചതിനും അടക്കം മൂന്ന് മത്സരങ്ങളിൽ അദ്ദേഹത്തിന് വിലക്ക് ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.