വിദേശ പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ ഭാര്യമാരെ ഒപ്പം കൊണ്ടുപോകാനുള്ള അനുവാദം വേണമെന്ന  ക്രിക്കറ്റ് താരങ്ങളുടെ ആവശ്യത്തിന് ഉപാധികളോടെ ബിസിസിഐയുടെ അനുമതി.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദേശപരമ്പരകളില്‍ ആദ്യ 10 ദിവസത്തിനുശേഷം കളിക്കാര്‍ക്കൊപ്പം ഭാര്യമാരെയും അനുവദിക്കാമെന്നാണ് ബിസിസിഐയുടെ തീരുമാനം. വിദേശ പര്യടനങ്ങളില്‍ താരങ്ങളോടൊപ്പം ഭാര്യമാര്‍ക്ക് രണ്ടാഴ്ച താമസിക്കാനുള്ള അനുമതിയാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. 


10 ദിവസത്തിനുശേഷം താരങ്ങള്‍ക്കൊപ്പം ചേരുന്ന ഭാര്യമാര്‍ക്ക് പരമ്പര അവസാനിക്കുന്നതുവരെ അവരുടെ കൂടെ തുടരാം.


വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് വിരാട് കൊഹ്‌ലി, രോഹിത് ശര്‍മ, കോച്ച് രവി ശാസ്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബിസിസിഐ തീരുമാനം മാറ്റിയത്. 


കൊഹ്‌ലിയോടൊപ്പം വിദേശ പര്യടനങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മ. ഇത് പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുമുണ്ട്. 


കുടുംബത്തെ കൂടെ കൊണ്ട് പോകുന്നതിന് പല രാജ്യങ്ങളും  കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ പല ഘട്ടത്തിലും നിരവധി താരങ്ങള്‍ രൂക്ഷ പ്രതികരണവുമായി എത്തിയിട്ടുമുണ്ട്.