ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര 4-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന് മുമ്പിൽ മികച്ച ഓഫർ വെച്ച് ബിസിസിഐ. ഇന്ത്യൻ പുരുഷൻ സീനിയർ ടീമിനായി പ്രത്യേക ടെസ്റ്റ് ക്രിക്കറ്റ് ഇൻസെന്റീവ് സ്കീം ബിസിസിഐ സെക്രട്ടറി ജയ് ഷാ പുറത്ത് വിട്ടു. ഒരു ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നതിന് ലഭിക്കുന്ന 15 ലക്ഷം രൂപ മാച്ച് ഫീക്കൊപ്പം അധിക തുക ബോർഡ് ഇൻസെന്റീവായി താരങ്ങൾക്ക് നൽകുന്നതിനുള്ള സ്കീമാണ് ബിസിസിഐ സെക്രട്ടറി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടുതൽ താരങ്ങളെ എത്തിക്കാനാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ ടെസ്റ്റും മറ്റ് ആഭ്യന്തര മത്സരങ്ങളും ഒഴിവാക്കി ഐപിഎല്ലിന് പരിഗണന നൽകുന്ന താരങ്ങൾക്ക് ഒരു പാഠം നൽകാനുമാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഇത്തരത്തിൽ ഒരു പദ്ധതിയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സീസണിൽ ചാർട്ട് ചെയ്തിട്ടുള്ള ആകെ മത്സരത്തിന്റെ 50 ശതമാനത്തിൽ അധികം ടെസ്റ്റുകളിൽ പങ്കെടുക്കുന്ന താരങ്ങൾക്കെ ഈ ഇൻസെന്റീവുകൾ ലഭ്യമാകുള്ളൂ. അതായത് കുറഞ്ഞത് അഞ്ച് മത്സരങ്ങളെങ്കിലും ഒരു സീസണിൽ ഒരു താരം കളിച്ചാൽ മാത്രമെ ഈ അധിക തുകയ്ക്ക് യോഗ്യത നേടൂ. പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്താൻ സാധിക്കാത്ത താരങ്ങൾക്കും ഇൻസെന്റീവ് ലഭിക്കുന്നതാണ്. ബിസിസിഐയുടെ ഈ തീരുമാനം ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരങ്ങൾക്ക് കൂടുതൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും കൂടിയാണെന്ന് ജെയ് ഷാ സ്കീം അവതരിപ്പിച്ചുകൊണ്ട് എക്സിൽ കുറിച്ചു.


ALSO READ : IPL 2024 : രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം എങ്ങനെ ലഭിച്ചു? അവസാനം ആ സംഭവക്കഥ വെളിപ്പെടുത്തി സഞ്ജു സാംസൺ


"താരങ്ങളുടെ സാമ്പത്തികമായ വളർച്ചയ്ക്കും ഭദ്രതയ്ക്കും ലക്ഷ്യം വെച്ചുകൊണ്ട് സീനിയർ താങ്ങൾക്കായി ടെസ്റ്റ് ക്രിക്കറ്റ് ഇൻസെന്റീവ് സ്കീം ഞാൻ ഇതാ വിനീതപൂർവ്വം പ്രഖ്യാപിക്കുന്നു. 2022-23 സീസൺ മുതൽ മത്സരങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റ് ഇൻസെന്റീവ് സ്കീം നിലവിലുള്ള മാച്ച് ഫീയായ 15 ലക്ഷം മുകളിൽ അധിക റിവാർഡായി നൽകും" ജയ് ഷാ എക്സിൽ കുറിച്ചു. ഈ സ്കീമിനായി ബിസിസിഐ 40 കോടി രൂപ അധികം മാറ്റിവെച്ചതായിട്ടാണ് കമന്റേറ്ററായ ഹർഷ ഭോഗ്ലെ ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരത്തിനിടെ അറിയിച്ചത്.


ഒരു സീസണിൽ കുറഞ്ഞത് ഇന്ത്യൻ ടീമിന് ഒമ്പത് ടെസ്റ്റ് മത്സരങ്ങളുണ്ടെങ്കിൽ ഒരു താരം നാലിൽ അധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചാൽ ഇൻസെന്റീവ് ലഭിക്കാൻ യോഗ്യത നേടും. ആകെ സീസണിലെ മത്സരങ്ങളിൽ 50 ശതമാനത്തിൽ താഴെ ടെസ്റ്റ് കളിക്കുന്ന താരങ്ങൾക്ക് ഈ ഇൻസെന്റീവ് ലഭിക്കില്ല. 


ഒരു സീസണിൽ അഞ്ചോ ആറോ മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ എത്തിയാൽ ഒരു മത്സരത്തിന് 30 ലക്ഷം രൂപ വീതമാണ് ഇൻസെന്റീവായി ലഭിക്കുക. പ്ലേയിങ് ഇലവനിൽ ഇടം നേടാൻ സാധിക്കാത്ത താരങ്ങൾക്ക് 15 ലക്ഷം രൂപ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നൽകും.


ഏഴിൽ അധികം മത്സരങ്ങൾ അതായത് 75 ശതമാനത്തിൽ അധികം ടെസ്റ്റ് കളിക്കുന്നവർക്ക് (പ്ലേയിങ് ഇലവനിൽ എത്തുന്നവർക്ക്) 45 ലക്ഷം രൂപയാണ് ഇൻസെന്റീവായി ലഭിക്കുക. പ്ലേയിങ് ഇലവനിൽ ഇടം നേടാൻ സാധിക്കാത്തവർക്ക് 22.5 ലക്ഷം രൂപ വീതം ഒരു മത്സരത്തിൽ നിന്നും ലഭിക്കും.


റെഡ് ബോൾ ഫോർമാറ്റ് ക്രിക്കറ്റിനെ കൂടുതൽ ശക്തിപ്പെടുത്താനാണ് ബിസിസിഐ ഈ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്. ചില താരങ്ങൾ ടെസ്റ്റിനും ആഭ്യന്തര ക്രിക്കറ്റിനും വലിയ പരിഗണന നൽകാതെ ഐപിഎല്ലിനായി പ്രധാന്യം നൽകുന്നത് അടുത്തിടെ  വാർത്തകോളങ്ങളിൽ ഇടം പിടിച്ചിരുന്നു. ടെസ്റ്റിലും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റുകളിലും കൂടുതൽ സജീവമാകാനായിരുന്നു ബിസിസിഐ ഈ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ടെസ്റ്റ് കളിക്കാൻ താൽപര്യമുള്ളവർക്കെ ഇനിമുതൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അവസരം നൽകുയെന്നും ക്യാപ്റ്റൻ രോഹിത് ശർമയും നേരത്തെ നിലപാട് പങ്കുവെച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.