IPL 2024 : രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം എങ്ങനെ ലഭിച്ചു? അവസാനം ആ സംഭവക്കഥ വെളിപ്പെടുത്തി സഞ്ജു സാംസൺ

Sanju Samson Rajasthan Royals Captaincy : ഐപിഎൽ 2022 സീസണിന് മുന്നോടിയായിട്ടാണ് സഞ്ജു സാംസണിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി നിയമിക്കുന്നത്

Written by - Jenish Thomas | Last Updated : Mar 8, 2024, 11:04 AM IST
  • ഐപിഎൽ 2024 മുന്നോടിയായിട്ടാണ് സഞ്ജു സാംസൺ രാജസ്ഥാന്റെ ക്യാപ്റ്റനാകുന്നത്
  • ആ സീസണിൽ സഞ്ജു രാജസ്ഥാനെ ഫൈനലിലേക്കെത്തിച്ചിരുന്നു
IPL 2024 : രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം എങ്ങനെ ലഭിച്ചു? അവസാനം ആ സംഭവക്കഥ വെളിപ്പെടുത്തി സഞ്ജു സാംസൺ

ദേശീയ ടീമിൽ വലിയ തോതിൽ അവസരം ലഭിച്ച് തുടങ്ങുന്നതിന് മുമ്പാണ് 2022 സീസണിന് മുന്നോടിയായ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണിനെ തങ്ങളുടെ ക്യാപ്റ്റനായി നിയമിച്ചുകൊണ്ട് പ്രഖ്യാപിക്കുന്നത്. ഇതിഹാസങ്ങളായ ഷെയ്ൻ വോണും രാഹുൽ ദ്രാവിഡും നയിച്ച ടീമിന്റെ ആറാമത്തെ ക്യാപ്റ്റനായി സഞ്ജുവിന്റെ പേര് രാജസ്ഥാൻ പ്രഖ്യാപിക്കുമ്പോൾ പലരുടെയും നെറ്റി ഒന്ന് ചുളിഞ്ഞിരുന്നു. അധികം രാജ്യാന്തര മത്സരങ്ങളിൽ കളിക്കാത്ത മലയാളി താരത്തെ കൊണ്ട് ഇത്രയും വലിയ ചുമതല വഹിക്കാൻ സാധിക്കുമോ എന്ന സംശയവും ചോദ്യം ആരാധകർക്കും ക്രിക്കറ്റ് പണ്ഡിറ്റുകൾക്കമിടിയിൽ ഉയർന്നിരുന്നു. 

യുവതാരമായിരുന്ന സഞ്ജുവിന് ടീമിനെ നയിക്കാനുള്ള ശേഷിയും പരിചയസമ്പന്നതയും നേടിയെടുക്കാനുള്ള മത്സരങ്ങൾ താരം കളിച്ചിട്ടുണ്ടെന്നുള്ള രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റിന്റെ കണക്ക് കൂട്ടലായിരുന്നു ഈ തീരുമാനത്തിന്റെ പിന്നിലുള്ളത്. ആ തീരുമാനം തന്നിലേക്കെങ്ങനെ എത്തിയെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ സഞ്ജു സാംസൺ. സ്റ്റാർ സ്പോർട്സ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മലയാളി താരം തന്നിലേക്കെങ്ങനെ രാജസ്ഥാന്റെ നായകസ്ഥാനമെത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. താൻ ദുബായിൽ ഒരു മത്സരം കഴിഞ്ഞ് നിൽക്കുമ്പോഴാണ് രാജസ്ഥാൻ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥനായ മാനോജ് ബഡാലെ ഇക്കാര്യം അറിയിച്ചുകൊണ്ട്  തന്നെ സമീപിക്കുന്നത്. ടീമിനെ വേണ്ടിയുള്ള ആ വലിയ ഒരു ഉത്തരവാദിത്വം മഠിച്ച് നിൽക്കാതെ താൻ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നുയെന്നാണ് സഞ്ജു അറിയിക്കുന്നത്.

ALSO READ : IPL 2024 : എന്താണാവോ എന്തോ..! പുതിയ സീസണിൽ പുതിയ റോളിൽ താൻ എത്തുമെന്ന് ധോണി

"എനിക്ക് തോന്നുത് ആ സീസണിന് മുമ്പാണ്. ഞങ്ങൾ ദുബായിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഞങ്ങളുടെ ഉടമ മനോജ് ബാഡലെ എന്നോട് വന്ന് ടീമിനെ നയിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഞാൻ തയ്യാറാണ്. അത് അത്രയുള്ളൂ, വളരെ സിമ്പളായിരുന്നു. എനിക്ക് തോന്നിയത് ടീമിനെ നയിക്കാനുള്ള മത്സരപരിചയം എനിക്കുണ്ട്. അതുകൊണ്ട് ഫ്രാഞ്ചൈസി മനസ്സിലാക്കി കാണും എനിക്ക് ഈ സ്ഥാനം ഏറ്റെടുക്കാൻ സാധിക്കുമെന്ന്. എനിക്കിത് ഏറ്റെടുക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കാര്യങ്ങൾ എല്ലാ നല്ല പോലെ തന്നെ പോകുന്നതിൽ എനിക്ക് സന്തോഷമുണ്ട്" സഞ്ജു സാംസൺ പറഞ്ഞു,

പ്രഥമ ഐപിഎൽ കിരീടം നേടിയ ടീം പിന്നീട് 2022 സീസണിൽ സഞ്ജു സാംസണിന്റെ നേതൃത്വത്തിലാണ് ലീഗിന്റെ ഫൈനലിൽ എത്തിയത്. എന്നാൽ ഹാർദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റൻസിനോട് രാജസ്ഥാന് ഫൈനലിൽ തോൽവി വഴങ്ങേണ്ടി വന്നു. അതേസമയം കഴിഞ്ഞ സീസണിൽ (2023) അഞ്ച് സ്ഥാനത്ത് ഫിനീഷ് ചെയ്ത രാജസ്ഥാന് പ്ലേഓഫിലേക്ക് പ്രവേശിക്കാനായില്ല. മാർച്ച് 22ന് ആരംഭിക്കുന്ന പുതിയ സീസണിൽ രാജസ്ഥാന് തങ്ങളുടെ ട്രോഫി ഷെൽഫിൽ സഞ്ജുവിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ കിരീടം എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. മാർച്ച് 24ന് ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനെതിരെ ജെയ്പൂരിൽ വെച്ചാണ് രാജസ്ഥാന്റെ ആദ്യ മത്സരം.

ഐപിഎൽ 2024 രാജസ്ഥാൻ റോയൽസ് സ്ക്വാഡ് 

ധ്രുവ് ജുറെൽ, ഡൊണോവൻ ഫെറീയരാ, കുണാൽ സിങ് റാത്തോഡ്, ഷിമ്രോൺ ഹെത്മയർ, ശുഭം ദൂബെ, യശ്വസ്വി ജെയ്സ്വാൾ, ആർ അശ്വിൻ, റയാൻ പരാഗ്, റോവ്മാൻ പവെൽ, ജോസ് ബട്ലർ, സഞ്ജു സാംസൺ, ടോ കൊലെർ-കാഡ്മോർ, അബിദ് മുഷ്താഖ്, ആഡം സാംപ, അവേഷ് ഖാൻ, കുൽദീപ് സെൻ, നന്ദ്രെ ബർഗർ, നവ്ദീപ് സെയ്നി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് ശർമ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചഹൽ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News